ADVERTISEMENT

അബുദാബി∙ വിമാന യാത്രക്കാരെ 'നിലംതൊടാതെ' വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിക്ക് അബുദാബി എയർപോർട്ട് തുടക്കമിടുന്നു. വിമാനത്താവളത്തിൽനിന്ന് ഇലക്ട്രിക് എയർ ടാക്സിയിൽ യാത്രക്കാരെ വീട്ടിൽ എത്തിക്കാനാണ് പദ്ധതി. ചരക്കു നീക്കത്തിനും എയർ ടാക്സി ഉപയോഗപ്പെടുത്തും.

 

ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് സേവനത്തിന് ഫ്രാൻസ് എയർപോർട്ട് ഓപ്പറേറ്ററായ ഗ്രൂപ്പ് എഡിപിയുമായി അബുദാബി എയർപോർട്ട് ധാരണാപത്രം ഒപ്പുവച്ചു. മേഖലയിൽ ആദ്യമായാണ് ഈ സർവീസ്. കരാർ പ്രകാരം ആസൂത്രണം, ഡിസൈൻ, വികസനം, പ്രവർത്തനം എന്നിവ ഇരു കമ്പനികളും സംയുക്തമായി ഏറ്റെടുക്കും. റോഡിലെ കുരുക്കിൽപ്പെടാതെ അതിവേഗം യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനാകും.

 

ഇലക്ട്രിക് പവർ ഉപയോഗിച്ച് കുത്തനെ പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്നതിനാൽ പ്രത്യേക റൺവേയുടെ ആവശ്യമില്ലെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ജമാൽ അൽ ദാഹിരി പറഞ്ഞു. തുടക്കത്തിൽ അബുദാബിയിൽ താമസിക്കുന്നവർക്കു മാത്രമാണ് സേവനം. ഭാവിയിൽ മറ്റു എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.

 

എയർ ടാക്സി സേവനം ആവശ്യമുള്ളവർ അധിക തുക നൽകേണ്ടിവരും. ദൂരപരിധി അനുസരിച്ചാകും നിരക്ക്. വ്യവലായികൾ,  അടിയന്തരമായി വിമാനത്താവളത്തിലും തിരിച്ചും എത്തേണ്ടവർ എന്നിവർക്കു ഗുണകരമാകും. അഡ്വാൻസ്ഡ് എയർ മൊബിലിറ്റിക്കായി (എഎഎം) അബുദാബിയിൽ ചെയ്യേണ്ട അടിസ്ഥാന സൗകര്യ വികസനം ഇരു കമ്പനികളും ചേർന്നു നടത്തുമെന്ന് ഗ്രൂപ്പ് എഡിപി എയർപോർട്ട്സർവീസസിലെ ഫിലിപ്പ് മാർട്ടിനെറ്റ് പറഞ്ഞു.

 

English Summary: Flying airport taxis may soon take off in Abu Dhabi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com