ADVERTISEMENT

ഷാർജ∙ ‌രാജ്യാന്തര പുസ്തകോത്സവത്തിൽ ബോളിവുഡിന്റെ കിങ് ഖാന് കൾചറൽ പഴ്സനാലിറ്റി ഓഫ് ദി ഇയർ അവാർഡ് സമ്മാനിച്ചു. ആസിഡ് ആക്രമണം ഉൾപ്പെടെയുള്ള അതിക്രമങ്ങളെ നേരിട്ട ധീരസ്ത്രീകൾക്ക് അവാർഡ് സമ്മാനിക്കുന്നതായി ഷാറൂഖ് ഖാൻ പറഞ്ഞു. എഴുത്തും സാഹിത്യവുമായുള്ള തന്റെ ബന്ധം അഗാധമാണ്.

 

ആത്മകഥ എഴുതാൻ ശ്രമം തുടങ്ങിയിട്ട് 15 വർഷമായെന്നും ആകെ 3 അധ്യായം മാത്രമാണ് എഴുതാനായതെന്നും അദ്ദേഹം പറഞ്ഞു. മാനവികതയെ പുൽകുന്ന നന്മകളാണ് കലയും സംസ്കാരവും. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയും സംസ്കാരത്തിന്റെയോ അതിർ വരമ്പുകളില്ലാതെ പരസ്പരം കഥ പറയാനുള്ള വേദിയാണ് ഷാർജ പുസ്തകോത്സവം എന്നും അദ്ദേഹം പറഞ്ഞു. 

 

‘സൗണ്ടിങ് ഓഫ് അമിതാഭ് ബച്ചൻ’ പുസ്തകമിറക്കും 

 

ജീവിതത്തിൽ കൃത്യമായ തീരുമാനങ്ങൾ ഇല്ലായിരുന്നെങ്കിലും ഉൾവിളികളോടുള്ള പ്രതികരണമാണ് തന്നെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്ന് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. ഭൗതിക ശാസ്ത്രത്തിൽ നൊബേൽ നേടണമെന്നാണ് ആഗ്രഹിച്ചത്, ശബ്ദ മിശ്രണത്തിൽ ഓസ്കർ നേടാനായിരുന്നു നിയോഗം. അമിതാഭ് ബച്ചന്റെ 50 സിനിമകളിലെ 50 സംഭാഷണങ്ങൾ കോർത്തിണക്കിയ പുസ്തകത്തിന്റെ രചനയിലാണ് റസൂൽ പൂക്കുട്ടി. സൗണ്ടിങ് ഓഫ് അമിതാഭ് ബച്ചൻ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങുക. പുതിയ സിനിമയുടെ സംവിധാനത്തിലേക്കും പൂക്കുട്ടി ചുവടുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com