ADVERTISEMENT

ഷാർജ∙ സമൂഹത്തെ ബാധിക്കുന്ന ഒട്ടേറെ ചോദ്യങ്ങൾ ഉന്നയിക്കുന്ന തന്‍റെ പുതിയ കഥാസമാഹാരം പടച്ചോത്തിയുമായി മലപ്പുറം മമ്പാട് എംഇഎസ് കോളജിലെ സുവോളജി വിഭാഗത്തിലെ അസി.പ്രഫസർ ഷാമി കുഞ്ഞിപ്പേരി. നാലാമത്തെ പ്രസാധകർ ഏറ്റെടുത്തതു കൊണ്ടുമാത്രം പുസ്തകമായ പടച്ചോത്തിയുമായി  ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തിയ ഷാമിക്ക് എഴുത്തുജീവിതത്തെക്കുറിച്ച് ഏറെ പറയാനുണ്ട്.

ചെറിയൊരു ഇടവേളക്കു ശേഷമാണ് ഇൗ യുവതി എഴുത്തിലേക്കു കടന്നുവരുന്നത്. ഇവരുടെ രണ്ടാമത്തെ പുസ്തകമാണിത്. പറയാനുള്ള കാര്യങ്ങൾ ധൈര്യപൂർവം പറയണമെന്ന ചിന്തയിലാണു പടച്ചോത്തി എന്ന കഥാ സമാഹാരം ആലോചിച്ചതെന്നു ഷാമി പറയുന്നു. സമകാലിക പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചുവന്ന കഥകളാണ്  സമാഹാരത്തിലുള്ളത്. പലപ്പോഴായി വീണുകിട്ടിയ ആശയങ്ങൾ മനസിൽ കോറിയിട്ട് അവ പിന്നീടു കഥകളായി മാറുകയായിരുന്നു. ഇതിൽ ആറോളം കഥകൾ വളരെ പുതിയതാണ്. കഥകൾ പുസ്തക രൂപത്തിലാക്കാൻ സമീപിച്ച പ്രസാധകർ പലരും പടച്ചോത്തി എന്ന തലക്കെട്ട് കണ്ടു പിന്തിരിഞ്ഞു. 

padachothi-2

ഞങ്ങൾക്കും ജീവിക്കേണ്ടേ എന്നായിരുന്നു അവരുടെ മറുപടി. ഒടുവിൽ ലിപി പബ്ലിക്കേഷൻസ് ധൈര്യപൂർവം മുന്നോട്ടുവരികയായിരുന്നു. പടച്ചോത്തി എന്ന കഥയുടെ മൂർച്ച കുറയ്ക്കാൻ അടുപ്പമുള്ളവർ പലരും പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് കരുതി. തന്റെ കഥകളെ ഫെമിനിസം എന്ന ലേബലിൽ ഒതുക്കരുതെന്ന് ഷാമി പറയുന്നു. ഫെമിനിസം എന്നത് വലിയൊരു ശവപ്പെട്ടിയാണ്. അതിൽ അടച്ചുകഴിഞ്ഞാൽ കേൾക്കാൻ ആരുമുണ്ടാവില്ലെന്നും ഷാമി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com