ADVERTISEMENT

ദോഹ ∙ കേരളത്തിലെ ഫുട്‌ബോള്‍ സ്‌നേഹികള്‍ക്ക് ഇത്രയടുത്ത് ലോകകപ്പ് കാണാന്‍ അവസരം ലഭിച്ചതിന്റെ വലിയ സന്തോഷത്തിലാണ് യാത്രകളെ ഇഷ്ടപ്പെടുന്ന, ഫുട്‌ബോള്‍ സ്‌നേഹി കൂടിയായ ദോഹയിലെ മുന്‍നിര യാത്രാ ഏജന്‍സികളിലൊന്നായ ഗോ മുസാഫിര്‍ ഡോട്ട്‌കോം ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടു. ഫിഫ ലോകകപ്പ് സാധാരണക്കാരന്റേതു കൂടിയാണ് എന്നതാണ് ഖത്തര്‍ ലോകകപ്പിന്റെ പ്രത്യേകത. 

മലയാളികളെ, പ്രത്യേകിച്ചും ഫുട്‌ബോളിനെ ജീവവായുവായി കരുതുന്ന മലബാറിന്റെ ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ച് 22-ാമത് ഫിഫ ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത നാട്ടില്‍ നിന്നും നാലു മണിക്കൂര്‍ അകലെ അറബ് രാജ്യത്ത് നടക്കുന്ന ആദ്യത്തെ ലോകകപ്പ് കാണാന്‍ ജീവിതത്തില്‍ ആദ്യമായി അവസരം കിട്ടുന്നു എന്നതാണ്. ബാങ്കു വായ്പ എടുത്തുപോലും ലോകകപ്പ് കാണാന്‍ എത്തുന്നവരുമുണ്ട്. ഫുട്‌ബോളിനെ ഇത്രയധികം സ്‌നേഹിക്കുന്നവര്‍ക്കായി ആതിഥേയത്വം ഒരുക്കുക എന്നതും അപൂര്‍വ അവസരവും ഇരട്ടി സന്തോഷവുമാണെന്ന് ഫിറോസ് പറയുന്നു. 

ഫിറോസിന്റെ അതിഥികളായി എത്തുന്നവരില്‍ ഫ്രീകിക്കിലൂടെ ശ്രദ്ധേയായ മലപ്പുറത്തെ സ്‌കൂള്‍ വിദ്യാര്‍ഥിനി ഫിദ ഫാത്തിമ, പയ്യന്നൂര്‍കാരനും മുന്‍ കേരള, എഫ്‌സി കൊച്ചിന്‍ താരവുമായിരുന്ന അബ്ദുല്‍ റഹ്‌മാന്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ലോകകപ്പ് കാണുക എന്നത് ജീവിതത്തിലെ ചിരകാല അഭിലാഷമായി താലോലിക്കുന്നവര്‍ക്ക് ആ സ്വപ്‌നം യാഥാർഥ്യമാക്കി കൊടുക്കുക കൂടിയാണ് ആതിഥേയത്വത്തിലൂടെ ഫിറോസ് ചെയ്യുന്നത്.

നാട്ടില്‍ നിന്നു ഫോണ്‍ വിളിക്കുന്ന ആരാധകര്‍ക്ക് അറിയേണ്ട വിവരങ്ങള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ പോലും ഓരോ ഖത്തര്‍ പ്രവാസിയും ലോകകപ്പിന്റെ ഭാഗമായി മാറുകയാണെന്നാണ് ഫിറോസ് പറയുന്നത്. കാല്‍പന്തുകളിയുടെ ലോക മാമാങ്കത്തിലേയ്ക്കുള്ള ദൂരം വിരലില്‍ എണ്ണാവുന്ന ദിനങ്ങളിലേയ്ക്ക് ചുരുങ്ങിയതോടെ അതിഥികളെ സ്വീകരിച്ചു തുടങ്ങിയതിന്റെ ആഹ്ലാദത്തിലും ആവേശത്തിലുമാണ് ഖത്തറിലെ ഇന്ത്യന്‍ വീടുകളും.   

English Summary: gomosafer.com GM Firoz Nattu among Indian hosts for Qatar World Cup fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com