അടുത്തവർഷം അവസാനം വരെ ഒമാനിൽ ഇന്ധന വില കൂട്ടില്ല

sultan-haitham-bin-tariq
SHARE

മസ്ക്കത്ത്∙ ഒമാനിൽ അടുത്ത വർഷം അവസാനം വരെ ഇന്ധനവിലയിൽ വർധന ഇല്ല. 2021 ഒക്ടോബർ മുതൽ ഏകദേശം 25 ഒമാനി ഫിൽസമാണ് പെട്രോൾ വില (53 രൂപ). ദേശീയദിനാഘോഷ ഭാഗമായി സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരികിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇന്ധന വില അടുത്ത വർഷം വരെ ഇപ്പോഴത്തെ നിരക്കിൽ നിർത്താൻ തീരുമാനിച്ചത്.

വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ കുറയ്ക്കാനും ചില ഫീസുകൾ ഒഴിവാക്കാനും തീരുമാനിച്ചു. തൊഴിൽ നഷ്ടപ്പെട്ട ഒമാനി ജീവനക്കാർക്ക് അടുത്ത വർഷം ജൂൺ വരെ തൊഴിൽ സുരക്ഷ നൽകും. 2012 ബാച്ചിലെ ഒമാൻ സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ നൽകാനും സൂൽത്താൻ ഉത്തരവിട്ടു. സിവിൽ സർവിസ് സ്‌കീമിലും മറ്റ് വിഭാഗങ്ങളിലും പെട്ട പ്രമോഷനു യോഗ്യത ഉള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക. സുൽത്താന്റെ സായുധ സേനയിൽ നിന്ന് വിരമിച്ചവരുടെ ഭവന വായ്പ ഇളവു ചെയ്ത് ഒഴിവാക്കി.

450 റിയാലിൽ (95400 രൂപ) താഴെ മാസ വരുമാനമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അടുത്ത മൂന്ന് വർഷക്കാലത്തേക്ക് സാമ്പത്തിക സുസ്ഥിരത ലക്ഷ്യമാക്കിയുള്ള ദേശീയ പദ്ധതികൾ തുടങ്ങാനും മന്ത്രിസഭാ തീരുമാനിച്ചു.

English Summary: Sulthan orders several development projects in Oman.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS