നാടകീയ സംഭവങ്ങൾ, ആറു കോടി രൂപയുടെ തട്ടിപ്പ് തടഞ്ഞു; ഇന്ത്യക്കാരനെ ആദരിച്ച് ദുബായ് പൊലീസ്

dubai-police-honour-indian-expat
കെഷൂർ കാര ചവദ കരു ഘേലയെ ദുബായ് പൊലീസ് ആദരിക്കുന്നു.
SHARE

ദുബായ് ∙ ആറു കോടിയിലേറെ രൂപ (27,57,158 ദിർഹം) തട്ടിപ്പ് നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യക്കാരനെ ദുബായ് പൊലീസ് ആദരിച്ചു. കെഷൂർ കാര ചവദ കരു ഘേലയെയാണ് ധീരതയുടെ പേരിൽ ആദരിച്ചത്. തിങ്കളാഴ്ച കെഷൂരിന്റെ ജോലിസ്ഥലത്തിനു സമീപമായിരുന്നു തട്ടിപ്പ് ശ്രമം നടന്നത്. 

നായിഫ് പ്രദേശത്ത് ഒൻപതര കോടിയോളം രൂപ (42,50,000 ദിർഹം) അടങ്ങിയ രണ്ടു ബാഗുകളുമായി രണ്ട് ഏഷ്യക്കാർ നടന്നുവരുമ്പോൾ പ്രധാന പ്രതിയും കൂട്ടാളികളും ഇവരെ തടഞ്ഞുനിർത്തി രണ്ടു ബാഗുകളിൽ ഒന്ന് തട്ടിയെടുക്കുകയായിരുന്നു. ഇതിൽ വ്യത്യസ്ത കറൻസികളാണ് ഉണ്ടായിരുന്നത്. ഏഷ്യക്കാർ സഹായത്തിനായി നിലവിളിച്ചപ്പോൾ, മോഷ്ടിച്ച ബാഗുമായി മോഷ്ടാവ് തന്റെ അടുത്തേയ്ക്ക് ഓടിവരുന്നത് കെഷൂർ കണ്ടു. അയാൾ ധൈര്യം സംഭരിച്ച് മോഷ്ടാവിനെ പിടികൂടുകയായിരുന്നു. മൽപിടുത്തത്തിനൊടുവിൽ മോഷ്ടാവിനെ പൊലീസ് പട്രോളിങ് എത്തി അറസ്റ്റ് ചെയ്യുന്നതുവരെ നിലത്തു കിടത്തുകയും ചെയ്തതായി മേജർ ജനറൽ തഹ്‌ലാക്ക് പറഞ്ഞു.  

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ മേജർ ജനറൽ ഡോ. അദേൽ അൽ സുവൈദി, ജബൽ അലി പൊലീസ് സ്റ്റേഷൻ ഡയറക്ടർ, ദുബായ് പൊലീസ് കൗൺസിൽ ഓഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർമാർ, മേജർ ജനറൽ താരിഖ് തഹ്‌ലക്ക്, നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ, ബർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം സൊറൂർ, കൂടാതെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ആണുള്ളത്. 

കെഷൂരിനെ മേജർ ജനറൽ അൽ മൻസൂരി അഭിനന്ദിച്ചു. കള്ളനെ തടയാനും അവന്റെ ശ്രമം പരാജയപ്പെടുത്താനുമുള്ള യുവാവിന്റെ പരിശ്രമത്തെയും ധൈര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. ജോലിസ്ഥലത്തും സഹപ്രവർത്തകർക്കും അയൽക്കാർക്കും ഇടയിൽ കെഷൂരിനെ ആദരിക്കുന്നത് കമ്മ്യൂണിറ്റി പങ്കാളിത്തം എന്ന ആശയം ശക്തിപ്പെടുത്തുന്നതിലും വ്യക്തികൾക്കിടയിൽ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിലും ദുബായ് പൊലീസിന്റെ താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മേജർ ജനറൽ അൽ മൻസൂരി വിശദീകരിച്ചു. ആദരവിന് കെഷൂർ നന്ദി പറഞ്ഞു.

English Summary: Dubai Police honour Indian expat

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS