ADVERTISEMENT

ദോഹ∙ ലോകകപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വീണ്ടുമൊരു ഫുട്‌ബോള്‍ ഗാനം. ഹേ ഹയ്യ എന്ന ഫുട്‌ബോള്‍ ഗാനത്തിന് ആസ്വാദകരേറെ. ഖത്തര്‍ മലയാളിയും സംഗീതജ്ഞനുമായ ജെ.എസ് ശ്യാം ആണ് ഖത്തറിലും നാട്ടിലുമുള്ള സുഹൃത്തുക്കളുമായി ചേര്‍ന്ന് ഹേ ഹയ്യ എന്ന ഗാനം പുറത്തിറക്കിയത്. മഞ്ചേരിയിലെ വി.പി.ശ്രീകാന്ത് നായര്‍ എഴുതിയ വരികള്‍ക്കു സംഗീതം നല്‍കിയത് ശ്യാം ആണ്. പാട്ട് ആലപിച്ചിരിക്കുന്നത് വിഖ്യാത ഗായിക സയനോരയും ശ്യാമും ചേര്‍ന്നാണ്. 

 

അല്‍ ഷഖൗര്‍ ടീമിലെ ഗായകരാണ് കോറസ് പാടിയിരിക്കുന്നത്. ബൈജു രവീന്ദ്രന്‍ (റിഥം പ്രോഗ്രാമിങ്), സൈജു രവീന്ദ്രന്‍ (മിക്‌സ് ആന്‍ഡ് മാസ്റ്റര്‍), ശ്രീകുമാര്‍, ജെ.എസ് ശ്യാം (ഡിഒപി), രാജീവ് വാര്യര്‍ (കട്ട്‌സ്) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. പാട്ട് കാണാം : 

https://www.youtube.com/watch?v=7-zTQcdu7kE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com