ലോകകപ്പ് കാണാൻ ഇൻഷുറൻസ് പാക്കേജുമായി ദമാൻ

travel-insurance
Representative Image.
SHARE

അബുദാബി∙ ഖത്തർ ഫിഫ വേൾഡ് കപ്പ് കാണാൻ പോകുന്നവർക്കായി ദേശീയ ഇൻഷുറൻസ് കമ്പനിയായ ദമാൻ പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചു. യുഎഇയിലും ഖത്തറിലും പ്രാബല്യത്തിൽ വരുംവിധം 14, 40 ദിവസത്തേക്കുള്ള 2 പാക്കേജുകളാണ് പുറത്തിറക്കിയത്.

യുഎഇയിൽ താമസിച്ച് ഒന്നിലേറെ തവണ ഖത്തറിലേക്കു പോയി കളി കണ്ടു മടങ്ങുന്നവർക്ക് അനുഗ്രഹമാകുന്നതാണ് പോളിസി. 2 ആഴ്ചത്തേക്കുള്ള പോളിസിക്ക് 20 ദിർഹമും 40 ദിവസത്തേക്കുള്ള പോളിസിക്ക് 50 ദിർഹമുമാണ് ഫീസ്.

ലോക കപ്പിനെത്തുന്ന കാൽപന്ത് ആരാധകർക്കു ലോകോത്തര മെഡിക്കൽ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് അധികൃതർ അറിയിച്ചു. യുഎഇ വഴി ഖത്തറിലേക്കു പോകുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA