ദേശീയ ദിനാഘോഷത്തിന് നാളെ തിരിതെളിയും

nationalday
ദേശീയ ദിന ലോഗോ.
SHARE

ദോഹ∙ ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് ഉംസലാൽ മുഹമ്മദിലെ ദർബ് അൽ സായിയിൽ നാളെ തുടക്കമാകും. ഐക്യമാണ് നമ്മുടെ ശക്തിയുടെ ഉറവിടം (വഹദതൂനാ മസ്ദറു ഖുവ്വതിനാ) എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. 24 ദിവസത്തിൽ 191 പ്രധാന ഇവന്റുകളുടെ കീഴിൽ ചെറുതും വലുതുമായ 4,500 ലധികം പരിപാടികളാണ് അരങ്ങേറുന്നത്.

'

രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  പ്രദർശനങ്ങൾ, കവിതാ, സംഗീത സായാഹ്നങ്ങൾ, സെമിനാറുകൾ, മത്സരങ്ങൾ, ഗെയിമുകൾ, ശിൽപശാലകൾ എന്നിവയുമുണ്ട്.

ഭക്ഷണ-പാനീയ ശാലകളും ഉണ്ടാകും. 1878 ഡിസംബർ 18ന് ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി ഖത്തറിന്റെ ഭരണാധികാരിയായി ചുമതലയേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഏകീകരണത്തിന്റെയും സ്മരണ പുതുക്കിയാണ് ഡിസംബർ 18 ദേശീയ ദിനമായി ആഘോഷിക്കുന്നത്.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA