ചരിത്ര വിജയത്തിന്റെ ആവേശവുമായി സൗദി ശനിയാഴ്ച പോളണ്ടിനെ നേരിടും

saudi-practice
SHARE

റിയാദ് ∙ ചരിത്ര വിജയത്തിന്റെ ആവേശവുമായി സൗദി ശനിയാഴ്ച പോളണ്ടിനെ നേരിടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ലോകകപ്പിലെ ഗ്രൂപ്പ് സിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള തയാറെടുപ്പിനായി കോച്ച് ഹെർവ് റെനാർഡിന്റെ മേൽനോട്ടത്തിൽ സൗദി ടിം അംഗങ്ങൾ. ബുധനാഴ്ച സീലൈൻ റിസോർട്ട് സ്റ്റേഡിയത്തിൽ പരിശീലനം പുനഃരാരംഭിച്ചു.  അർജന്റീനയ്‌ക്കെതിരായ സൗദിയുടെ തകർപ്പൻ വിജയത്തെത്തുടർന്ന് രാജ്യത്തിനകത്തും അറബ് ലോകത്തെങ്ങും അലയടിക്കുന്ന ആഹ്ലാദങ്ങൾക്കിടയിലാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. 

'സൗദി ഫുട്ബോളിനായി ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു, അത് എക്കാലവും നിലനിൽക്കും.  ഇതാണ് ഏറ്റവും പ്രധാനപ്പെട്ടത്, പക്ഷേ മുന്നോട്ട് നോക്കുന്നതിനെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ട്, കാരണം ഇനിയും രണ്ടു കളികൾ ഉണ്ട്, അത് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്' എന്ന്  റെനാർഡ് പറഞ്ഞു. ചരിത്ര വിജയത്തിലെ താരങ്ങളിൽ ഒരാളായ സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസും പോളണ്ടിനും മെക്‌സിക്കോയ്‌ക്കുമെതിരായ വിജയ പരമ്പര തുടരുമെന്ന പ്രതീക്ഷയിലാണ്. 

English Summary: Saudi begin preparations for second World Cup game against Poland

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS