ജിദ്ദയിൽ വീണ്ടും ശക്തമായ മഴ

saudi-rain
SHARE

ജിദ്ദ∙ ജിദ്ദയിൽ ഇന്നലെയും ശക്തമായ മഴ. പലയിടത്തും വെള്ളം കയറി. മഴയ്ക്ക് സാധ്യതയുണ്ടെന്നു നേരത്തെ തന്നെ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ മുതൽ തന്നെ അന്തരീക്ഷം മേഘാവൃതമാണ്.

ശക്തമായ മഴയിൽ ചില സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നലുകൾ പ്രവർത്തന രഹിതമായി. പല സ്ഥലങ്ങളിലും വാഹനങ്ങൾ റോഡുകളിൽ പണിമുടക്കി. റോഡുകളിൽ വെള്ളം ഉയർന്ന് വന്നു. അണ്ടർ പാസേജുകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും മഴ ശക്തമായി തുടരുകയാണെങ്കിൽ ഗതാഗത തടസം ഉണ്ടാകാനിടയുണ്ട് .

English Summary : 2 died as torrential rain disrupts life in Jeddah

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA