ലോകകപ്പ് ആവേശത്തിനൊപ്പം കുറച്ച് ശുചിത്വ പാഠങ്ങളും

hygene-lessons
അല്‍ ഷമാല്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ ബീച്ച് സന്ദര്‍ശകര്‍ക്കിടയില്‍ ശുചിത്വ ബോധവല്‍ക്കരണം നടത്തുന്നു.
SHARE

ദോഹ∙ ലോകകപ്പ് തിരക്കിനിടയിലും പൊതു ശുചിത്വം ഉറപ്പാക്കാൻ ബോധവൽക്കരണം സമഗ്രമാക്കി നഗരസഭകൾ. ദോഹ നഗരസഭയുടെ നേതൃത്വത്തിൽ കോർണിഷിലും നഗരസഭാ പരിധിയിലെ ഫാൻ സോണുകളിലുമാണ് ബോധവൽക്കരണം നടത്തുന്നത്.

രാജ്യത്തെ താമസക്കാർക്കിടയിൽ മാത്രമല്ല ലോകകപ്പ് ആരാധകരോടും പൊതുശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കും. വിവിധ ഭാഷകളിലായി ബ്രോഷറുകളും വിതരണം ചെയ്യുന്നുണ്ട്.  

അൽ ഷമാൽ നഗരസഭ, ബീച്ചുകളിലെത്തുന്ന സന്ദർശകർക്ക് വൃത്തിയുടെ പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നു. ശുചിത്വം ഉറപ്പാക്കി നഗരസൗന്ദര്യം നിലനിർത്തുക, നിയമലംഘനങ്ങൾ കുറയ്ക്കുക, പൊതു സ്മാരകങ്ങൾ സംരക്ഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ശുചിത്വ ക്യാംപെയ്ൻ. അൽ റയാൻ നഗരസഭ ഉം അൽ സനീം പാർക്കിലെത്തുന്ന സന്ദർശകരെ കേന്ദ്രീകരിച്ചാണ് ശുചിത്വ ബോധവൽക്കരണം നടത്തുന്നത്.

മരങ്ങളും ചെടികളും പൂക്കളും പൂന്തോട്ടങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾക്കൊപ്പം മാലിന്യങ്ങൾ മാലിന്യപ്പെട്ടികളിൽ തന്നെ നിക്ഷേപിക്കാനും ഓർമപ്പെടുത്തുന്നുണ്ട്. സ്‌കൂൾ അവധിക്കാലം, ലോകകപ്പ്, ശൈത്യകാലം എന്നിവയുടെ പശ്ചാത്തലത്തിൽ പ്രതിദിനം 20,000 പേരാണ് പാർക്കിലെത്തുന്നത്.

English Summary: Some hygene lessons along with world cup excitement

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS