ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയതോടെ ഖത്തറിലെ ചെറുകിട, ഇടത്തരം വ്യാപാരമേഖലയിൽ ഉണർവുണ്ടാകുമെന്ന് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ഖത്തറിലേക്ക് എത്തുന്ന ലോകകപ്പ് ആരാധകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. സന്ദർശക വർധന വിൽപനയിലും പ്രതിഫലിക്കുന്നതോടെ റീട്ടെയ്ൽ വ്യാപാരമേഖലയിൽ വലിയ കുതിപ്പുണ്ടാകുമെന്നാണു കണക്കുകൂട്ടൽ. രാജ്യത്തെ ഷോപ്പിങ് മാളുകളിലേത് ഉൾപ്പെടെയുള്ള റീട്ടെയ്ൽ ശാലകളിലും ഗ്രോസറികളിലും വിൽപനയിൽ ഇതുവരെയും വലിയ പുരോഗതി ഉണ്ടായിട്ടില്ല.  

 

ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഖത്തറിലേത്. 2021ന്റെ മൂന്നാംപാദത്തിൽ രണ്ടാംപാദത്തെ അപേക്ഷിച്ച് ജിഡിപിയിൽ 12  ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. റീട്ടെയ്ൽ കമ്പനികൾ  സമ്പദ് വ്യവസ്ഥ ത്വരിതപ്പെടുത്തുന്നതിനും ഇ-കൊമേഴ്സ് ചാനലുകൾ മുഖേന വരുമാനം വൈവിധ്യവൽക്കരിക്കുന്നതിനും ഊന്നൽ നൽകുന്നുണ്ട്. ഓക്സ്ഫഡ് ബിസിനസ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച് ആഗോള മാന്ദ്യത്തിനിടയിലും ഖത്തറിന്റെ റീട്ടെയ്ൽ മേഖല 2020, 2021 വർഷങ്ങളിൽ മികച്ച പ്രകടനമാണു കാഴ്ചവച്ചത്.

 

English Summary: Small business benefits from worlcup tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com