സമ്മാനമായി റോൾസ് റോയ്സ് കാർ: വാർത്തകൾ നിഷേധിച്ച് സൗദി താരം

Alshehri
SHARE

റിയാദ്∙ ഖത്തർ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ വിജയം നേടിയ സൗദി ഫുട്‌ബോള്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും റോള്‍സ് റോയ്‌സ് കാറുകള്‍ സമ്മാനമായി ലഭിക്കുമെന്ന വാർത്തകൾ ശരിയല്ലെന്നു സൗദി താരം സ്വാലിഹ് അൽ ഷഹ്‌രി. രാജ്യത്തിനു വേണ്ടിയാണ് തങ്ങള്‍ കളിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ അട്ടിമറി വിജയം നേടിയ സൗദി ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും റോള്‍സ് റോയ്‌സ് ഫാന്റം കാറുകള്‍ സമ്മാനിക്കുമെന്നു കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഷഹ്‌രി കാര്യം വ്യക്തമാക്കിയത്.

English Summary : Saudi denies reward of Rolls-Royce to world cup players

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS