ADVERTISEMENT

ദുബായ്∙ എറണാകുളം ജില്ലക്കാരായ പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (ഇഡിപിഎ) രൂപീകരിച്ചു. ദമാം ഇന്ത്യന്‍ സ്കൂള്‍ മുന്‍ പ്രിന്‍സിപ്പൽ ഡോ. ഇ.കെ മുഹമ്മദ് ഷാഫി (സൗദി), നസീര്‍ പെരുമ്പാവൂര്‍ (യു.എ.ഇ), ടി.എ മുഹമ്മദ് ബഷീര്‍ (തെക്കേകുടി) വല്ലം (രക്ഷാധികാരികൾ), കെ.എം മുഹമ്മദ് (മമ്മി) മുടിക്കല്‍ (പ്രസി), സുബൈര്‍ അമ്പാടന്‍ വല്ലം (സെക്ര), കെ.എം ബഷീര്‍ കാച്ചാകുഴി (ട്രഷ) എന്നിവർ അടങ്ങുന്ന 21 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.

 

നൗഫല്‍ പുലവത്ത്.പി.എം സക്കീര്‍ പറവൂര്‍ (വൈസ് പ്രസിഡന്റുമാര്‍),മുസ്തഫ കമാല്‍ കോതമംഗലം, അഷ്റഫ് പുളിന്താനം (ജോയിൻ്റ് സെക്ര). മോട്ടി (ഇട്ടൂപ്) യു.എസ്.എ (ഓവര്‍സീസ് കോ ഓര്‍ഡിനേറ്റർ),  എം.എം ഷൗക്കത്തലി ഓടക്കാലി, അബ്ദുല്‍ ഗഫൂര്‍ എത്തിയില്‍ (ചെമ്പറക്കി), മന്‍സൂര്‍ കുന്നത്താന്‍ മുടിക്കല്‍, സുബൈര്‍ പള്ളികവല, ഇബ്രാഹിം കിഞ്ചര്‍, സാദിഖ് ചെമ്പറക്കി, സുലൈമാന്‍ ശ്രീമൂലനഗരം, ഫവാസ് സലീം, ഷാജിത മുഹമ്മദാലി, മുവാറ്റുപുഴ (പ്രവര്‍ത്തക സമിതി) എന്നിവരാണു മറ്റു ഭാരവാഹികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com