യുഎഇയിൽ മുങ്ങിത്താഴാൻ പോയ കുട്ടികളെ രക്ഷപെടുത്തി പ്രവാസി; ആദരിച്ച് പൊലീസ്

police-honour
ഹിഷാം ബെൻഹാജിനെ റാസൽഖൈമ പൊലീസ് ആദരിക്കുന്നു. ചിത്രം– കടപ്പാട്: ട്വിറ്റർ
SHARE

റാസൽഖൈമ∙ യുഎഇയിൽ റാസൽഖൈമ ബീച്ചിൽ മുങ്ങിത്താഴാൻ പോയ കുട്ടികളെ രക്ഷപെടുത്തി പ്രവാസി. ഹിഷാം ബെൻഹാജ് എന്നയാളാണ് 13ഉം 14ഉം വയസ്സ് പ്രായമുള്ള അറബ് വംശജരായ സഹോദരങ്ങളെ രക്ഷപെടുത്തിയത്. ഹിഷാമിന്റെ പ്രവർത്തിയിൽ അഭിനന്ദനം അറിയിച്ച റാസൽഖൈമ പൊലീസ് അദ്ദേഹത്തെ ആദരിച്ചു.

മനുഷ്യത്വത്തിന്റെയും ധീരതയുടെയും പ്രവർത്തിയാണു ഹിഷാമിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അത് അഭിമാനാർഹമാണെന്നും റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുവൈമി പറഞ്ഞു.  

സമൂഹത്തിൽ സ്നേഹവും സഹകരണവും വ്യാപിക്കുന്നതിന് ആദരണീയമായ ഇത്തരം പ്രവർത്തികൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹഷാമിനെ ആദരിച്ചതിലൂടെ ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ പൊതു സമൂഹത്തെ റാസൽഖൈമ പൊലീസ് പ്രോത്സാഹിപ്പിക്കുകയാണെന്നും മേജർ ജനറൽ അൽ നുവൈമി വ്യക്തമാക്കി. 

English Summary: Expat rescued drownig children in UAE

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS