ADVERTISEMENT

 

അബുദാബി∙ മറുനാട്ടിൽ കേരളത്തിന്റെ രുചിപ്പെരുമയുമായി അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നടത്തി. കപ്പ–മീൻകറി, നസ്രാണി പലഹാരങ്ങൾ, തട്ടുകട വിഭവങ്ങൾ, പുഴുക്ക്, പായസം തുടങ്ങി സോഡ നാരങ്ങാ വെള്ളത്തിനുവരെ വൻ ഡിമാൻഡായിരുന്നു. ബിരിയാണി, ഗ്രിൽ ഇനങ്ങളും ഉണ്ടായിരുന്നു. ഇടവകാംഗങ്ങൾ പ്രാദേശികമായി ഉൽപാദിപ്പിച്ച പഴം, പച്ചക്കറികൾ മുതൽ ഔഷധ സസ്യങ്ങൾ വരെ കൊയ്ത്തുത്സവത്തെ സമ്പന്നമാക്കി.

 

യുഎഇയുടെ 51-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 51 സ്റ്റാളുകൾ ഒരുക്കിയാണ് ദേവാലയം സന്ദർശകരെ വരവേറ്റത്. ഇന്ത്യയുടെയും യുഎഇയുടെയും തനത് കലാരൂപങ്ങൾ ഉൾപ്പെടുത്തി വിവിധ കലാപരിപാടികളും അരങ്ങേറി. 

 

ബ്രഹ്മവർ ഭദ്രാസന മെത്രപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് അധ്യക്ഷനായ ചടങ്ങ് ഇന്ത്യൻ എംബസി കോൺസൽ ബാലാജി രാമസ്വാമി ഉദ്ഘാടനംചെയ്തു. ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് മുഖ്യാതിഥിയായിരുന്നു.  ഇടവക വികാരി റവ. ഫാ. എൽദൊ എം പോൾ, സെക്രട്ടറി ഐ തോമസ്, ഡി.നടരാജൻ, സത്യബാബു (ഐഎസ്സി), വി.പി കൃഷ്ണകുമാർ (കെ.എസ്.സി), റഫീഖ് കയനയിൽ (മലയാളി സമാജം), അബ്ദുൽസലാം (ഇസ്ലാമിക് സെന്റർ),  കൊയ്ത്തുത്സവം ജനറൽ കൺവീനർ റെജി ഉലഹന്നാൻ,  എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റി തോമസ് ജോർജ്, ജോയിന്റ് ഫിനാൻസ് കൺവീനർ റോയ് മോൻ ജോയ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com