യുഎഇ അനുസ്മരണ–ദേശീയ ദിനം; ആദരവുമായി എം.എ.യൂസഫലി

yusafali
SHARE

അബുദാബി∙ യുഎഇയുടെ അനുസ്മരണ–ദേശീയ ദിനങ്ങളിൽ രാജ്യത്തിന് ആദരവുകളർപ്പിച്ചു ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം.എ.  യൂസഫലി. ഒരു രാജ്യത്തിന്റെ ഹൃദയം അവിടുത്തെ ജനങ്ങളാണ്. രാജ്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി സൈനിക സേവനത്തിനിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കിയിലും ജീവത്യാഗം ചെയ്തവരെ ആദരവോടെ  വണങ്ങുന്നു. നേട്ടങ്ങൾക്കായുള്ള ദൗത്യത്തിൽ എല്ലാവരെയും പ്രചോദിപ്പിക്കുന്ന യുഎഇ നേതാക്കൾക്ക് ആദരവ് അർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാളെ(30)യാണ് യുഎഇ അനുസ്മരണദിനം ആചരിക്കുന്നത്.

ഇൗ രാജ്യത്തിൻ്റെ ദീർഘവീക്ഷണമുള്ള നേതാക്കൾക്കും രാജ്യത്തെ ജനങ്ങൾക്കും യുഎഇ 51-ാം ദേശീയ ദിനമാഘോഷിക്കുന്ന വേളയിൽ ഊഷ്മളമായ ആശംസകൾ നേരുന്നുവെന്ന് യൂസഫലി പറഞ്ഞു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ യുഎഇ അത്ഭുതകരമായ പുരോഗതി കൈവരിച്ചു.  മരുഭൂമിയിൽ നിന്ന് ആധുനികവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ രാജ്യമായി വളർന്നു. അവസരങ്ങളുടെ ഇൗ നാട് ലോകത്തെ മുഴുവൻ സ്വാഗതം ചെയ്യുന്ന മാനുഷിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നു. വികസനത്തിന്റെ ആറാം ദശകത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ െഎക്യത്തോടെ ഒന്നിച്ച് മുന്നേറാൻ പ്രതിജ്ഞയെടുക്കാം. പ്രിയപ്പെട്ട യുഎഇക്ക് ഇനിയുള്ള നാളുകൾ കൂടുതൽ തിളക്കമുള്ളതാകട്ടെയെന്ന് ആശംസിച്ചു. ഡിസംബർ 2നാണ് യുഎഇ ദേശീയദിനം.

English Summary: M.A.Yusafali hoours UAE national day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS