ADVERTISEMENT

റിയാദ്∙റിയാദിലെ തിരക്കേറിയ റോഡിൽ ഒട്ടകം എതിർദിശയിലേക്ക് ഓടിയതു വാഹനയാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

തലസ്ഥാന നഗരത്തിലെ തിരക്കേറിയ റിങ്  റോഡിൽ പെട്ടെന്ന്  ഒട്ടകം പ്രത്യക്ഷപ്പെട്ട് വാഹനമോടിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കിയ വിഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒട്ടകത്തെ തടഞ്ഞുനിർത്തി പിടിക്കാൻ പുറകെ ഒരാൾ ഓടുന്നതായും കാണുന്നുണ്ട്. ഒട്ടകത്തെ പിന്നീട് നിയന്ത്രണത്തിലാക്കി.

മറ്റൊരു സംഭവത്തിൽ തുർക്കി അൽ അവ്വൽ റോഡിൽ ഒരു ഒട്ടകം വീണ് വാഹനത്തിനു കേടുപാടുകൾ വരുത്തിയതായി റിയാദിലെ ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ട്രാഫിക് പറഞ്ഞു. ഒട്ടകത്തെ കൈമാറുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫുമായി ഏകോപനം നടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com