ദോഹ ∙ ഫിഫ ലോകകപ്പിന് ഐക്യദാര്‍ഢ്യവുമായി അബു ഹമൂര്‍ റിലീജിയസ് കോംപ്ലക്‌സിലെ ദോഹ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ചര്‍ച്ചും ക്‌നാനായ അതിഭദ്രാസനവും ചേര്‍ന്ന് തയാറാക്കിയ വിഡിയോ പുറത്തിറക്കി.
ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തില്‍ ഖത്തറിനും ഭരണാധികാരികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ളതാണ് വിഡിയോ. പള്ളിയില്‍ നടന്ന ചടങ്ങില്‍ ഫാ. ചെറിയാന്‍ കൂട്ടോത്ര വിഡിയോ പ്രകാശനം ചെയ്തു. ഇടവകയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് വിഡിയോ തയാറാക്കിയത്.