ADVERTISEMENT

ദുബായ് ∙ യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. യുഎഇ സമയം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12.39ന് നടത്താനിരുന്ന വിക്ഷേപണം നാളത്തേക്കാണ് മാറ്റിയിരിക്കുന്നത്.

പല തവണ മാറ്റവച്ച വിക്ഷേപണം, നാളെ (ഡിസംബർ ഒന്ന്) ഉച്ചയ്ക്ക് യുഎഇ സമയം 12.37 ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്‌സ് 40 പാഡിൽനിന്ന് വിക്ഷേപിക്കും. റാഷിദ് റോവർ വിക്ഷേപണം നവംബർ 22 ന് നടത്താനാണ് ആദ്യം തീരുമാനിച്ചത്. ഇത് നവംബർ 28 ലേക്ക് മാറ്റി. തുടർന്ന് നവംബർ 30 ന് വിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനം നിമിഷം ഇതും മാറ്റുകയായിരുന്നു.

കൂടുതൽ പരിശോധനകൾക്കായി റാഷിദ് റോവർ വിക്ഷേപണം നാളത്തേക്ക് മാറ്റുകയാണെന്ന് സ്‌പേസ് എക്സ് ട്വീറ്റ് ചെയ്തു.

English Summary: Rashid rover launch postponed by a day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com