ADVERTISEMENT

ജിദ്ദ∙ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി ഔദ്യോഗിക ശ്രമം നടത്തിയിട്ടില്ലെന്നു ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

സൗദി വിഷൻ 2030 ന് അനുസൃതമായി രാജ്യത്ത് കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വലിയ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സൗദി അറേബ്യ എപ്പോഴും പരിഗണിക്കുന്നുണ്ടെന്നും മന്ത്രാലയം  പറഞ്ഞു. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ബ്ലൂംബെർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രസ്താവന. ഈജിപ്ത്, ഗ്രീസ് എന്നിവയ്‌ക്കൊപ്പം 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി  അറേബ്യ സംയുക്ത ശ്രമം നടത്തുന്നതായി റിപ്പോർട്ട് പറയുന്നു.

 

ഫോർമുല 1, ഫുട്ബോൾ, ഹെവിവെയ്റ്റ് ബോക്സിങ് ടൈറ്റിൽ പോരാട്ടങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ രാജ്യാന്തര കായിക മത്സരങ്ങൾക്കും  വൈവിധ്യമാർന്ന വിനോദ പരിപാടികൾക്കും സമീപ വർഷങ്ങളിൽ സൗദി അറേബ്യ ആതിഥേയത്വം വഹിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com