ADVERTISEMENT

ദോഹ∙ ലോകകപ്പ് മത്സര ടിക്കറ്റില്ലാത്തവര്‍ക്കും നാളെ മുതല്‍ ഖത്തറിലേക്കു വരാം. പ്രവേശനത്തിനു ഹയാ കാര്‍ഡ് മാത്രം മതി.

ലോകകപ്പ് ടിക്കറ്റെടുക്കാത്തവര്‍ക്കും ഖത്തറിലെ ലോകകപ്പ് കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം നല്‍കാന്‍ ലക്ഷ്യമിട്ടാണിത്. 

https://hayya.qatar2022.qa/ എന്ന ഹയ പോര്‍ട്ടല്‍ മുഖേന കാര്‍ഡിനായി അപേക്ഷ നല്‍കണം. അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ എന്‍ട്രി പെര്‍മിറ്റ് അപേക്ഷകന്റെ ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കും. 

 

ഖത്തറിലെത്തുമ്പോള്‍ താമസിക്കാനുള്ള സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിങ്ങും നിര്‍ബന്ധമാണ്. ഒരാള്‍ക്ക് 500 റിയാല്‍ ആണു ഫീസ്. അതേസമയം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു പ്രവേശന ഫീസില്ല. അക്കോമഡേഷന്‍ ബുക്കിങ്ങിനായി -https://www.qatar2022.qa/book/en/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com