ADVERTISEMENT

റിയാദ് ∙ സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തിഗത സന്ദർശക വീസ നേടുന്നതിനുള്ള സംവിധാനം പ്രഖ്യാപിച്ചു. സ്വദേശികളുടെ  വിദേശ സുഹൃത്തുക്കൾക്കും  പരിചയക്കാർക്കും സൗദി  സന്ദർശിക്കാൻ  അനുവദിക്കുന്നതാണ് പുതിയ വ്യക്തിഗത സന്ദർശക വീസ. രാജ്യത്ത് സഞ്ചരിക്കാനും ഉംറ തീർഥാടനം നടത്താനും മതപരവും ചരിത്രപരവുമായ സ്ഥലങ്ങൾ സന്ദർശിക്കാനും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും കഴിയും. 

https://visa.mofa.gov.sa. എന്ന ലിങ്ക് വഴി വളരെ എളുപ്പത്തിൽ വ്യക്തിഗത സന്ദർശക വീസയ്ക്ക് അപേക്ഷിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെബ് സൈറ്റിൽ പ്രവേശിച്ച ശേഷം രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശിയുടെ വിവരങ്ങൾ നൽകണം. ഈ വിവരങ്ങൾ സമർപ്പിക്കുന്നതോടെ അപേക്ഷ പ്രോസസ് ചെയ്യുകയും വ്യക്തിഗത സന്ദർശക വീസ ഡോക്യുമെന്റ് നൽകുകയും ചെയ്യും. അപേക്ഷയുടെ സ്റ്റാസ് അറിയാനും സൈറ്റിൽ സംവിധാനമുണ്ട്.  വീസ പ്ലാറ്റ്ഫോമിലെ എൻട്രി വീസ അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ഫീസും മെഡിക്കൽ ഇൻഷുറൻസിനുള്ള തുകയും അടക്കണം.

എൻക്വയറി െഎക്കൺ തിരഞ്ഞെടുക്കുക

വീസ പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് എൻക്വയറി ഐക്കൺ തിരഞ്ഞെടുത്ത് ആവശ്യമായ ഡാറ്റ പൂരിപ്പിച്ച് സമർപ്പിച്ച അപേക്ഷകളെക്കുറിച്ച് അന്വേഷിക്കാൻ കഴിയുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മുമ്പ് സമർപ്പിച്ച അപേക്ഷകൾ അവലോകനം ചെയ്യുന്നതിന് എൻക്വയറി ക്ലിക്ക് ചെയ്യുക. തുടർന്ന് അപേക്ഷയും പാസ്പോർട്ടും വരാനിരിക്കുന്ന വിദേശികളുടെ രാജ്യത്തെ സൗദി അറേബ്യയുടെ എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിച്ച് സ്റ്റാമ്പ് ചെയ്ത് വാങ്ങണം. കര, കടൽ വ്യോമ മാർഗത്തിലൂടെയെല്ലാം ഈ വീസയിൽ വരുന്നവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com