യുഎഇയിൽ റിട്ടെയിൽ ഇന്ധന വിലയിൽ കുറവ്

uae-fuel-price
SHARE

അബുദാബി ∙ വാഹനയുടമകൾക്ക് നേരിയ ആശ്വാസമായി യുഎഇയിൽ ഇൗ മാസം റിട്ടെയിൽ ഇന്ധന വിലയിൽ കുറവ്. എല്ലാത്തരം  പെട്രോളിനും ലീറ്ററിന് രണ്ട് ഫിൽസ് കുറഞ്ഞു. കഴിഞ്ഞമാസം ചില്ലറ വിപണിയിൽ പെട്രോൾ വില ഉയർത്തിയിരുന്നു. ഒക്ടോബറിൽ കുറവ് രേഖപ്പെടുത്തിയ ശേഷമായിരുന്നു ഇൗ വർധന. ഡീസലിന് 27 ഫിൽസും ഇൗ മാസം കുറഞ്ഞു.

ഡിസംബറിലെ പെട്രോൾ വില: 

സൂപ്പർ 98 ലീറ്ററിന്– 3.30 ദിർഹം. നവംബറിൽ 3.32 ദിർഹമായിരുന്നു. 

സ്പെഷ്യൽ 95 ലീറ്ററിന്– 3.18 ദിർഹം (നവംബറിൽ 3.20). 

ഇ–പ്ലസ് 91 ലീറ്ററിന് 3.11 ദിർഹം (നവംബറിൽ 3.13). 

ഡീസൽ ലീറ്ററിന് 3.74 ദിർഹമാണ്. നവംബറിൽ 4.01 ദിർഹമായിരുന്നു. ആഗോള ക്രൂഡ് ഓയിൽ വില ഉയർന്ന് തന്നെ തുടരുമ്പോഴാണ് യുഎഇ ഇന്ധന വില കമ്മിറ്റി ഇൗ മാസത്തെ പെട്രോൾ വിലയിൽ നേരിയ കുറവ് വരുത്തിയത് . 2015 ഓഗസ്റ്റിൽ റീട്ടെയിൽ ഇന്ധന വില നിയന്ത്രണം നീക്കാൻ സർക്കാർ തീരുമാനിച്ചതു മുതൽ കമ്മിറ്റി എല്ലാ മാസവും നിരക്കുകൾ പുതുക്കുന്നു.  ആഗോള മാന്ദ്യ ഭീതിയും സാമ്പത്തിക പ്രതിസന്ധിയും കാരണം അടുത്ത വർഷം എണ്ണവില ബാരലിന് 100 ഡോളറിൽ താഴെ തുടരുമെന്ന് നിരീക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. മൂന്നു മാസത്തേക്ക് ഇന്ധന വില കുറച്ചതിന് ശേഷം നവംബറിൽ റീട്ടെയിൽ ഇന്ധന വില ഒൻപത് ശതമാനത്തിലധികം വർധിപ്പിക്കുകയായിരുന്നു. 2022 ജൂലൈയിൽ സൂപ്പർ 98 ന്റെ വില ലീറ്ററിന് 4.63 ദിർഹം ആയതോടെയാണ് യുഎഇയിൽ വില കുത്തനെ ഉയർന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS