ADVERTISEMENT

ദോഹ∙ ആഘോഷങ്ങളുടെ വിസ്മയം തീർത്ത് കോർണിഷ്. ഒപ്പം ആസ്വാദനത്തിന്റെ ആവേശത്തിൽ ആരാധകരും. കലാ, സംഗീത, വിനോദ പരിപാടികൾ അരങ്ങു തകർക്കുമ്പോൾ കാർണിവൽ വേദിയായ ദോഹ കോർണിഷ് തിരക്കിൽ മുങ്ങുന്നു. ഹയാ കാർഡ് ഇല്ലാത്തവർക്കും കോർണിഷിലെ കാഴ്ചകൾ കാണാം. ഷെറാട്ടൺ ഹോട്ടൽ മുതൽ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് വരെയുള്ള 6 കിലോമീറ്റർ നീളുന്ന പാത ലോകകപ്പ് സന്ദർശകരുടെ ഏറ്റവും വലിയ വിനോദ ഇടവുമാണ്.

 

നവംബർ 1 മുതൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയാണ് ലോകകപ്പ് ആരാധകരെ സ്വാഗതം ചെയ്യാൻ കോർണിഷ് തയാറെടുത്തത്. ഒരേ സമയം 1,20,000ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട് കോർണിഷിന്. തൽസമയ വിനോദ പരിപാടികൾ, ലോകപ്രശസ്ത കലാകാരന്മാരുടെയും സംഗീതജ്ഞരുടെയും പ്രകടനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വാട്ടർ ഷോ, വെടിക്കെട്ട് പ്രദർശനം, ഭക്ഷ്യ-പാനീയ ശാലകൾ, കുടുംബ-സൗഹൃദ ഇടങ്ങൾ ഇങ്ങനെ കോർണിഷിലേക്ക് ആളുകളെ ആകർഷിക്കുന്ന കാഴ്ചകൾ ഏറെ.

 

ദിവസവും വൈകിട്ട് 5 മുതൽ രാത്രി 11 വരെയാണ് കോർണിഷിലെ ആഘോഷ പരിപാടികൾ. ഇങ്ങോട്ടെത്താൻ സൗജന്യ ഷട്ടിൽ ബസുകളുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഓരോ ഏഴര മിനിറ്റിന്റെ ഇടവേളയിലും വെസ്റ്റ്‌ ബേയ്ക്കും സൂഖ് വാഖിഫിനും ഇടയിൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. മെട്രോയിലെങ്കിൽ കോർണിഷ്, സൂഖ് വാഖിഫ് മെട്രോ സ്‌റ്റേഷനുകളിൽ ഇറങ്ങി നടക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com