ADVERTISEMENT

മസ്‌കത്ത് ∙ യുനസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഇടം പിടിച്ച് ഒമാനി ഖഞ്ചര്‍. നവംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്നുവരെ മൊറോക്കോയില്‍ നടന്ന സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മിറ്റിയുടെ പതിനേഴാമത് സെഷനിലാണ് ഒമാനി ഖഞ്ചര്‍ ഉള്‍പ്പെടെയുള്ളവയെ പരിഗണിച്ചത്. ഒമാനിന്റെ വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത ശൈലികളിലാണ് ഖഞ്ചറുകള്‍ നിര്‍മിക്കുന്നത്.

omani-khanjar-2

വിശേഷ ദിവസങ്ങളിലും ദേശീയവും മതപരവുമായ ചടങ്ങുകളിലും പ്രത്യേക അവസരങ്ങളിലും ഒമാനിലെ പുരുഷന്മാര്‍ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തിന്റെ ഭാഗമാണ് ഖഞ്ചര്‍. അരക്ക് ചുറ്റുമുള്ള ബെല്‍റ്റിലാണ് ഖഞ്ചര്‍ ഘടിപ്പിക്കുക. 15ാം നൂറ്റാണ്ടിൽ ഒമാനികള്‍ ഖഞ്ചര്‍ ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു. 1680കളില്‍ ഒമാന്‍ സന്ദര്‍ശിച്ച യൂറോപ്യന്‍, ജര്‍മന്‍ സഞ്ചാരികളുടെ വിവരണങ്ങളിലും ബ്രിട്ടിഷ് ക്യാപ്റ്റന്‍ അലക്സാണ്ടര്‍ ഹാമില്‍ട്ടന്റെ കുറിപ്പുകളിലുമെല്ലാം ഖഞ്ചറും ഒമാനികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 

English Summary : Omani Khanjar included in UNESCO’s Intangible Cultural Heritage list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com