ഹയാ കാർഡുണ്ടോ? മ്യൂസിയങ്ങളിൽ പ്രവേശനം സൗജന്യം

qatar-sports-museum
ഇൗ മാസം 31ന് ഉദ്ഘാടനം ചെയ്യുന്ന 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം.
SHARE

ദോഹ∙ ലോകകപ്പ് കാണാനെത്തിയ, ഹയാ കാർഡ് ഉടമകളായവർക്ക് രാജ്യത്തെ മ്യൂസിയങ്ങളിൽ സൗജന്യമായി പ്രവേശിക്കാം. മ്യൂസിയങ്ങളുടെ പ്രവർത്തന സമയം നീട്ടിയിട്ടുമുണ്ട്. ഖത്തർ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് എന്നിവ ഒഴികെയുള്ള എല്ലാ മ്യൂസിയങ്ങളിലും ലോകകപ്പ് അവസാനിക്കുന്നതു വരെ ഈ സൗകര്യമുണ്ട്.

3-2-1 ഖത്തർ ഒളിപിംക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം, അൽമതാഫ്-അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്, ഖത്തർ മ്യൂസിയം ഗാലറി-അൽ റിവാഖ് എന്നിവിടങ്ങളിൽ പ്രവേശനം സൗജന്യമാണ്. അൽ സുബാറ, ഡാഡു ഗാർഡൻസ്, ആർട് മിൽ മ്യൂസിയം എന്നിവ ഒഴികെയുള്ള മ്യൂസിയങ്ങളുടെ പ്രവർത്തന സമയം ഇന്നു മുതൽ രാത്രി 10 വരെ ആയിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS