ADVERTISEMENT

ദുബായ് ∙ പുത്തൻ സാങ്കേതിക വിദ്യയുടെയും ബിസിനസ് സംരംഭങ്ങളിലേക്കുമുള്ള നിക്ഷേപ വാതായനങ്ങൾ തുറക്കാൻ ഒരുങ്ങുകയാണ് മലയാള മനോരമ ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമിറ്റ്. 9,10 തീയതികളിൽ ഷെയ്ഖ് സായിദ് റോഡിലെ ഹോട്ടൽ ഷാൻഗ്രിലയിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൽ ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, ഐടി മേഖലകളിലെ പ്രമുഖ ബ്രാൻഡുകൾ പങ്കെടുക്കും. ചുരുങ്ങിയ കാലം കൊണ്ട് വമ്പൻ ബിസിനസ് വളർച്ച നേടിയ കമ്പനികളാണ് വിപുലീകരണം തേടി ദുബായിൽ എത്തുന്നത്. യുഎഇയിലും കേരളത്തിലും ബിസിനസ് വിപുലീകരണം ആഗ്രഹിക്കുന്നവരെ ഇൻവെസ്റ്റ് സമ്മിറ്റ് കൂട്ടിയിണക്കും. സാമ്പത്തിക, വ്യാവസായിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സമിറ്റിൽ കേരളത്തിലും ഗൾഫിലുമുള്ള സംരംഭകർക്ക്‌ ആശയങ്ങൾ പങ്കുവയ്ക്കാനും നിക്ഷേപകരെ കണ്ടെത്താനുമുള്ള അവസരമുണ്ട്.

അടുത്ത തലമുറയെ പരിചയപ്പെടുത്തി ‘ഐഫോർ ടെക്‌നോ’

ഫിൻലൻഡ് ആസ്ഥാനമായ ഐഫോർ ടെക്‌നോയാണ് ഈ നിക്ഷേപ സംഗമത്തിന്റെ പ്രധാന സ്പോൺസർ. അടുത്ത തലമുറയിലെ ഇലക്ട്രോണിക് ഉൽപന്നങ്ങളെ അവതരിപ്പിക്കുന്ന ഐഫോർ ടെക് പ്രതിരോധം, ആഭ്യന്തരം, മെഡിക്കൽ, മീഡിയ, ഓട്ടമൊബീൽ, ഊർജോൽപാദനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പുതിയ സാങ്കേതിക വിദ്യയിലൂടെ കൊണ്ടുവരുന്ന മാറ്റങ്ങൾ സംഗമത്തിൽ നേരിട്ടറിയാം. ഈ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പുതിയ ഉപകരണങ്ങൾ നിർമിക്കാൻ ആഗ്രഹിക്കുന്ന വ്യവസായികളും നിക്ഷേപകരും സംഗമത്തിൽ പരസ്പരം ആശയങ്ങൾ കൈമാറും. 

ഐഫോർ ടെക്നോ നിർമ്മിച്ച സാധനസാമഗ്രികള്‍ നേരിട്ടു കാണാനും അതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യാം. സംരംഭത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ ചർച്ചകളിൽ പങ്കെടുക്കാം. ടെക്നോക്രാറ്റും സാങ്കേതിക വിദഗ്ധനുമായ ഡോ. ഉമർ സലീം ആണ് ഐഫോർ ടെക്‌നോയ്ക്ക് നേതൃത്വം നൽകുന്നത്. പ്രിന്റഡ് ഇന്റലിജൻസ് എന്ന ടെക്‌നോളജിയാണ് ഈ സമിറ്റിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. ആരോഗ്യമേഖലയിലെ ഉപകരണങ്ങൾ, ഹോർഡിങ്, പ്രിന്റഡ് സോളർ ചാർജറുകൾ തുടങ്ങി അനേകം കണ്ടുപിടിത്തങ്ങൾ സമിറ്റിൽ അവതരിപ്പിക്കും. 

സ്റ്റാർട്ടപ് മിഷൻ, കോംപറ്റീറ്റീവ് ക്രാക്കേഴ്സ്, എക്സ്പേ ബാക്ക്...

ഗൾഫിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനികളിൽ നിക്ഷേപങ്ങൾ എളുപ്പത്തിൽ നടത്താൻ കേരള സർക്കാരിന്റെ കീഴിൽ ഉള്ള കേരള സ്റ്റാർട്ടപ് മിഷൻ ഇൻവെസ്റ്റ്മെന്റ് സമിറ്റിൽ അവസരം ഒരുക്കും. കേരള സ്റ്റാർട്ടപ് മിഷനോടൊപ്പം വിവിധ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ സമ്മിറ്റിന്റെ ഭാഗമാകും. 

മത്സര പരീക്ഷ കോച്ചിങ് ഓൺലൈൻ ആയി നടത്തിവരുന്ന പ്രമുഖ ബ്രാൻഡുകളിൽ ഒന്നായ ‘കോംപറ്റീറ്റീവ് ക്രാക്കേഴ്സ്’ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. ഒപ്പം സംസ്ഥാനത്തു വിവിധ ജില്ലകളിൽ ഓഫ്‌ലൈൻ കോച്ചിങ് സെന്ററുകൾ തുറക്കാനും നിക്ഷേപകരെ തേടുന്നു. നിക്ഷേപകരെ നേരിട്ടു കാണാനും കാര്യങ്ങൾ ചർച്ച ചെയ്യാനും മികച്ച വേദിയാണ് മലയാള മനോരമ ഒരുക്കുന്ന ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ്.

കേരളത്തിന്റെ സ്വന്തം സൗജന്യ ക്യാഷ് ബാക്ക് റിവാർഡുകൾ തരുന്ന പേയ്‌മെന്റ് അപ്ലിക്കേഷൻ ‘എക്സ്പേ ബാക്ക്’ സംഗമത്തിൽ പങ്കെടുക്കും. പങ്കെടുക്കുന്നവർക്ക് ആകർഷണീയമായ കാഷ് ബാക്ക് വൗച്ചറുകൾ നേടാനും അവസരമുണ്ട്. 

ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം വളരെ അധികം കൂടി വരുന്ന ഈ കാലഘട്ടത്തിൽ അവയുടെ ചാർജിങ് സ്റ്റേഷനുകൾ വളരെ അത്യാവശ്യമാണ്. ഈ മാറുന്ന കാലഘട്ടത്തിന്റെ മാറ്റങ്ങളെ മുന്നിൽ കണ്ടു ചാർജിങ് സ്റ്റേഷനുകളുടെ സ്റ്റാർട്ടപ് ‘ചാർജ്മോഡ്’ നിക്ഷേപകരെ തേടി സംഗമത്തിൽ പങ്കെടുക്കുന്നു. പുതിയ കാലത്തിനൊപ്പം മുന്നോട്ടു പോകാനും മാറ്റങ്ങൾ മനസിലാക്കാനും ഈ സമിറ്റ് നിങ്ങളെ സഹായിക്കും.

സ്റ്റാർട്ടപ്പുകൾ നയിക്കുന്ന ബിസിനസ് സെമിനാറും പ്രോഡക്ട് പ്രസന്റേഷനും ഉണ്ടായിരിക്കും. കേരളത്തിലേയ്ക്ക് വിവിധ സംരംഭങ്ങളിൽ നിക്ഷേപിക്കാൻ അവസരവും പരിപാടിയിലൂടെ ലഭിക്കും. കൂടാതെ ദുബായിലേയും കേരളത്തിലേയും ബിസിനസ്‎ വിപുലീകരണത്തിന് നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ഈ സമ്മിറ്റ് ഫലപ്രദമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +971 507028687, +91 9995143981. സൗജന്യമായി സന്ദർശിക്കാൻ റജിസ്റ്റർ ചെയ്യുക https://specials.manoramaonline.com/NRI/2022/Financial-and-Investment-Summit/index.html

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com