അബുദാബി∙ ഭാവിയിലേക്ക് ഒരുമിച്ച് എന്ന പ്രമേയത്തിൽ അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ പ്രത്യേക ഡ്രോൺ ഷോ അരങ്ങേറി. രാജ്യത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയും വരച്ചുകാട്ടുന്നതായിരുന്നു ഷോ.
ടുഗദർ ഫോർ ദ് ഫ്യൂച്ചർ ഷോയിൽ നിന്ന്. ചിത്രം: ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ വെബ്സൈറ്റ്
പടിപടിയായുള്ള പുരോഗതിയുടെ ഓരോ ഘട്ടങ്ങളും ഷോയിൽ വിവരിച്ചു. ബഹിരാകാശം, ചൊവ്വാദൗത്യം, ആണവോർജ പദ്ധതി തുടങ്ങി രാജ്യം കൈവരിച്ച നേട്ടങ്ങളും എടുത്തുകാട്ടി. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ഷോ കാണാൻ ആയിരങ്ങൾ എത്തിയിരുന്നു.
ആകാശത്ത് വർണം വാരിവിതറിയ വെടിക്കെട്ടും കാണികൾക്ക് മികച്ച ദൃശ്യവിരുന്നൊരുക്കി. ദേശീയ പതാകയുടെ വർണങ്ങളിലുള്ള അഗ്നിപുഷ്പങ്ങൾ ആകാശത്ത് സ്നേഹത്തിന്റെ പൂക്കളമൊരുക്കി. തുടർന്ന് നടന്ന ഫൗണ്ടെയ്ൻ ഷോ, ജലധാര, ലെയ്സർ ഷോ എന്നിവയും കാണികളെ പിടിച്ചിരുത്തി.
ടുഗദർ ഫോർ ദ് ഫ്യൂച്ചർ ഷോയിൽ നിന്ന്. ചിത്രം: ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ വെബ്സൈറ്റ്
വിവിധ പവിലിയനുകളിൽ വ്യത്യസ്ത രാജ്യക്കാരുടെ സംസ്കാരവും പൈതൃകവും മനസ്സിലാക്കിയ സന്ദർശകർ ആടിയും പാടിയും പുലർച്ചെ 2നാണ് പിരിഞ്ഞുപോയത്. അബുദാബി പൊലീസ് ബാൻഡിന്റെ വാദ്യമേളങ്ങളും സന്ദർശകരെ ആകർഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.