യുഎഇ ദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്തു

national-day-ias
SHARE

ഷാർജ∙ ഇന്ത്യൻ അസോസിയേഷനിൽ യുഎഇ ദേശീയ ദിനാഘോഷം കർണാടക  നിയമസഭാംഗവും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായ ഡി. കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു.ഫെസ്റ്റിവൽ, കൾച്ചറൽ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി.നസീർ, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, ഷാർജ ഇന്ത്യൻ സ്‌കൂൾ സിഇഓ കെ.ആർ.രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽമാരായ ഡോ.പ്രമോദ് മഹാജൻ.മുഹമ്മദ് അമീൻ എന്നിവർ പ്രസംഗിച്ചു. 

ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്,ജോയിന്റ് ട്രഷറർ ബാബു വർഗീസ്, റോയ് മാത്യു, സാം വർഗീസ്, പ്രദീഷ് ചിതറ, അബ്ദു മനാഫ്, അബ്ദുൽ മനാഫ്, കബീർ ചാന്നാങ്കര, കൾച്ചറൽ കമ്മിറ്റി ഫെസ്റ്റിവൽ കമ്മിറ്റി കോഡിനേറ്റർമാരായ കെ.ടി.നായർ, എ.കെ.അബ്ദുൽ ജബ്ബാർ, കൺവീനർമാരായ സി.ബി.കരീം, ഷാജു നായർ എന്നിവർ സംബന്ധിച്ചു. ഷാർജ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച യുഎഇയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന  വിവിധ കലാപരിപാടികളും അരങ്ങേറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS