ദുബായ്∙ ദുബായിൽ മ്മടെ തൃശ്ശൂര്‍ പൂരം അരങ്ങേറി. കൊടിയേറ്റം, പഞ്ചാരി മേളം, പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടി മേളം, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, ലൈവ് ബാന്‍ഡ്, കൊടിയിറക്കം എന്നിവ അരങ്ങേറി.

നൂറിലേറെ വാദ്യകലാകാരന്മാരെ അണിനിരത്തി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഇരുകോല്‍ പഞ്ചാരി മേളം അവതരിപ്പിച്ചു. പറക്കാട് തങ്കപ്പന്‍മാരാരുടെ മേജര്‍ സെറ്റ് പഞ്ചവാദ്യവും പ്രധാന ആകര്‍ഷണമായി. പിന്നണി ഗായകരും സംസ്ഥാന പുരസ്‌ക്കാര ജേതാക്കളുമായ സൂരജ് സന്തോഷും നിത്യാ മാമനും ഒരുമിച്ച ലൈവ് ബാന്‍ഡ് നൈറ്റ് കാണികളെ ത്രസിപ്പിച്ചു.

കേളി, കാളകളി , ഘോഷയാത്ര, റോബോട്ടിക് ആനകൾ, തൃശ്ശൂര്‍ കോട്ടപ്പുറം ദേശം പുലിക്കളി, കരിയന്നൂര്‍ സഹോദരങ്ങളുടെ നാദസ്വര മേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും ഉണ്ടായിരുന്നു. ഇക്വിറ്റി പ്‌ളസ് അഡ്വര്‍ടൈസിങ്ങും മ്മടെ തൃശൂരുമാണു പരിപാടി സംഘടിപ്പിച്ചത്.
