നിക്ഷേപക– സംരംഭക മുഖാമുഖം നാളെ മുതൽ

summit
SHARE

ദുബായ്∙ പുത്തൻ സംരംഭകരും ബിസിനസ് വളർത്താൻ ആഗ്രഹിക്കുന്നവരും നിക്ഷേപകരും ഒരുമിക്കുന്നു. ബിസിനസിന്റെ വൈവിധ്യവൽക്കരണം, നിക്ഷേപം, നിയമ സഹായം തുടങ്ങി ബിസിനസിന്റെ എല്ലാ മേഖലകളെയും കോർത്തിണക്കി മലയാള മനോരമ ഒരുക്കുന്ന  സമ്മിറ്റിന് നാളെ ഷെയ്ഖ് സായിദ് റോഡിലെ ഹോട്ടൽ ഷാൻഗ്രില്ലയിൽ തുടക്കമാകും.

രാവിലെ 11നു തുടങ്ങുന്ന പരിപാടിയിൽ വിവിധ ബിസിനസ് സ്റ്റാളുകൾ സന്ദർശിക്കാനും സംരഭകരുമായി ആശയ വിനിമയം നടത്താനും അവസരമുണ്ട്. നാളെയും മറ്റന്നാളും വൈകിട്ട്  6 മുതൽ വിദഗ്ധർ നയിക്കുന്ന സെമിനാറുകളുമുണ്ട്. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെയും അന്വേഷിക്കുന്നവരെയും തമ്മിലിണക്കുന്ന വേദികൂടിയായിരിക്കും ഇത്.

കേരളത്തിലും ഗൾഫിലുമുള്ള സംരംഭകർ ആശയങ്ങളുമായി എത്തും. വിദേശ ബിസിനസ് മേഖലയിൽ പ്രവാസി മലയാളികളുടെ സാന്നിധ്യം ശക്തമാക്കുക,  കേരളത്തിലേക്കു കൂടുതൽ നിക്ഷേപങ്ങൾ  കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന  ഫിനാൻഷ്യൽ സമ്മിറ്റിൽ ബിസിനസ് താൽപര്യമുള്ള ആർക്കും പങ്കെടുക്കാം.

ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, ഐടി  മേഘലകളിലെ നിക്ഷേപ സാധ്യതകളെ കുറിച്ചു സമഗ്ര വിവരം ഇവിടെ നിന്ന് ലഭിക്കും. എജ്യുടെക്, ഇലക്ട്രിക്ക് ചാർജിങ് , ഇൻസ്റ്റന്റ് കാഷ് ബാക് ആപ്പ്  മുതലായ പുതു സംരംഭകരും ബിസിനസ് സംഗമത്തിൽ പങ്കെടുക്കും. ഫിൻലൻഡ് ആസ്ഥാനമായ ഐഫോർ ടെക്‌നോയാണ്  മുഖ്യ പ്രായോജകർ. സാങ്കേതിക വിദഗ്‌ധൻ ‍ഡോ. ഉമർ സലീമിന്റെ പ്രിന്റഡ് ഇൻറ്റലിജൻസ് എന്ന സാങ്കേതിക വിദ്യ ഈ സമ്മിറ്റിൽ അവതരിപ്പിക്കും.

ഇന്ത്യയിലെ പ്രമുഖ ബിൽഡർ  ശോഭ റിയാൽറ്റി ദുബായിൽ ആരംഭിച്ച ബഹുനില   കെട്ടിട സമുച്ചയമായ ശോഭ വണ്ണിൽ  നിക്ഷേപിക്കാൻ കമ്പനി പ്രതിനിധികളുമായി നേരിട്ട് സംവദിക്കാൻ അവസരമുണ്ട്. ആകർഷകമായ ഫിനാൻസ് സ്കീമുകളും ലഭ്യമാണ്. അപാർട്മെന്റ്, ഫ്ലാറ്റ് , വില്ലകളുടെ നിർമാതാക്കളായ അസറ്റ് ഹോംസും നിക്ഷേപ അവസരം ഒരുക്കുന്നു.

ഐഎൻഒഎ പ്രോപ്പർട്ടീസ് ആൻഡ് ഡവലപ്പേഴ്സ് പെരിന്തൽമണ്ണ ലുലു ഗ്രൂപ്പുമായി ചേർന്നു നിർമിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ മേളയിൽ അവതരിപ്പിക്കും. ന്യൂ തൃച്ചൂർ  കമ്പനി, കോംപറ്റീറ്റീവ് ക്രാക്കർ, ചാർജ് മോഡ് എന്നീ സ്റ്റാർട് അപ്പുകളും മേളയിൽ പങ്കെടുക്കും. ഫോൺ: +971 507028687 , +91 9995143981.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA