ദുബായ്∙ ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് എയർ ഇന്ത്യയുടെ പ്രത്യേക നിരക്ക്.
ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ആകർഷക നിരക്ക് ലഭിക്കുക.
730 ദിർഹം (16,360 രൂപ) മുതലാണ് വൺവേ ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റ് ഉപയോഗിച്ച് ഈ മാസം 24 വരെ യാത്ര ചെയ്യാം.