ADVERTISEMENT

ദോഹ∙ അടുത്ത വർഷം ഒക്‌ടോബർ 6 മുതൽ 8 വരെ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ട് വീണ്ടും ഫോർമുല വണ്ണിന് വേദിയാകും.

ഫോർമുല വണ്ണിന്റെ 2023 കലണ്ടർ പ്രകാരം  6 എഫ് -വൺ സ്പ്രിന്റ് റേസുകളിൽ ഒന്ന് ഖത്തറിലാണ് നടക്കുക. അസെർബയ്ജാൻ, ഓസ്ട്രിയ, ബൽജിയം, യുഎസ്, സാവോ പോളോ എന്നിവയാണ് മറ്റ് വേദികൾ.വേദിയാകാനുള്ള 10 വർഷത്തെ കരാറിൽ കഴിഞ്ഞ വർഷമാണ് ഖത്തർ ഒപ്പുവച്ചത്. കരാർ പ്രകാരം  2021ൽ ഫോർമുല വൺ ഗ്രാൻഡ് പ്രി ആദ്യ മത്സരം ഇവിടെ നടന്നു. 

ലുസെയ്ൽ സർക്യൂട്ടിന്റെ നവീകരണ ജോലികൾ നടക്കുന്നതിനാലും ഫിഫ ലോകകപ്പ് ആതിഥ്യം കൊണ്ടുമാണ് ഈ വർഷത്തെ വേദികളിൽ ഖത്തർ ഉൾപ്പെടാതിരുന്നത്. അടുത്ത വർഷം മുതൽ ഫോർമുല വണ്ണിന് തുടർച്ചയായി വേദിയൊരുക്കാൻ കഴിയും. 2004 മുതൽ മോട്ടോജിപി മത്സരങ്ങൾക്ക് ഖത്തർ വേദിയാകുന്നുണ്ട്. ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയ്ക്കും അടുത്ത വർഷം ഖത്തർ വേദിയൊരുക്കും. 2023 ഒക്‌ടോബർ 5 മുതൽ 14 വരെയായിരിക്കും ജനീവ മോട്ടർ ഷോ.

English Summary: Losail International Circuit will once again host Formula One

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com