ആന്റി-കറപ്ഷൻ എക്‌സലൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

anti-excellence-awards
പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം അമീര്‍.
SHARE

ദോഹ∙ ആന്റി-കറപ്ഷൻ എക്‌സലൻസ് പുരസ്‌കാരങ്ങൾ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വിതരണം ചെയ്തു.   

ഷെറാട്ടൺ ദോഹ ഹോട്ടലിൽ നടന്ന ചടങ്ങിൽ അക്കാദമിക് റിസർച്, എജ്യുക്കേഷൻ മേഖലകളിലെ മികച്ച സേവനങ്ങൾക്ക് പ്രഫ. സോപെ വില്യംസ് എലെഗ്‌ബെ (യുകെ), പ്രഫ. ഏണസ്റ്റോ സവോന (ഇറ്റലി), അന്വേഷണാത്മക പത്ര പ്രവർത്തനത്തിന് സിംബാവ‌്‌വേയുടെ  ഹോപ് വെൽ ചിൻ ഒനോ, അഴിമതിയിൽ നിന്ന് കായിക രംഗത്തെ സംരക്ഷിച്ചതിന് യുഎസ്എയുടെ പ്രഫ. ലിസ എ.കെഹ്ൽ, ലൈഫ്‌ടൈം അച്ചീവ്‌മെന്റിന്് കെനിയയുടെ ജോൺ ഗിതോങ്ങോ എന്നിവർക്ക് അമീർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. 

ലബനനിലെ യൂത്ത് എഗനസ്റ്റ് കറപ്ഷൻ, ഇന്തോനീഷ്യയിലെ അഴിമതി വിരുദ്ധ പ്രസ്ഥാനമായ കാകി എന്നിവയും പുരസ്‌കാരത്തിന് അർഹമായി. 

പുരസ്‌കാര വിതരണത്തിന് മുൻപായി ദഫ്‌ന പാർക്കിൽ പുരസ്‌കാരത്തിന്റെ ആറാമത് സ്മാരക ചിഹ്നവും അനാച്ഛാദനം ചെയ്തു.

ചടങ്ങിൽ റുവാണ്ട പ്രസിഡന്റ് പോൾ കാഗെമെ, ഫിഫ പ്രസിഡന്റ് ജിയാനി, യുണൈറ്റഡ് നേഷൻസ് ഡ്രഗ്‌സ് ആൻഡ് ക്രൈം അണ്ടർ സെക്രട്ടറി ജനറൽ ഡോ. ഗാഥ ഫാതി വാലി, പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനി, മന്ത്രിമാർ, ഷെയ്ഖുമാർ, വിവിധ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS