വിനോദസഞ്ചാരം; ഇന്ത്യക്കാരുടെ സ്വന്തം യുഎഇ

dubai-city-view-night
SHARE

അബുദാബി/ദുബായ്∙ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യം യുഎഇ. ലോകത്തിലെ തിരക്കേറിയ വിനോദ സഞ്ചാര റൂട്ടുകളിൽ ഇന്ത്യ – യുഎഇ സെക്ടറിനു 10ാം സ്ഥാനം. വിമാന ടിക്കറ്റ് ബുക്കിങ്ങിനുള്ള രാജ്യാന്തര കമ്പനിയായ സെയ്ബ കോർപറേഷന്റെ സർവേയിലാണു പുതിയ കണക്ക് പുറത്തു വന്നത്.

ഈ വർഷം ആദ്യ 9 മാസത്തിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ 68 ലക്ഷം യാത്രക്കാരിൽ 12.4 ലക്ഷം പേരും ഇന്ത്യക്കാരാണ്. അബുദാബിയിൽ ഇതേ കാലയളവിൽ എത്തിയ 89 ലക്ഷം യാത്രക്കാരിൽ 22 ലക്ഷത്തിലേറെ പേരും ഇന്ത്യക്കാരായിരുന്നു. ഷാർജ, റാസൽഖൈമ, അൽഐൻ രാജ്യാന്തര വിമാനത്താവളങ്ങളിൽ എത്തുന്നവരിൽ കൂടുതലും ഇന്ത്യക്കാർ ‍തന്നെ. ശൈത്യകാല ടൂറിസത്തിനു മികച്ച സ്ഥലമായതിനാലാണു കൂടുതൽ ആളുകളും യുഎഇ തിരഞ്ഞെടുക്കുന്നത്. 

ഇന്ത്യയുമായി ഏറ്റവും അടുത്തു കിടക്കുന്ന രാജ്യം, 4 മണിക്കൂർ യാത്രാ ദൈർഘ്യം, വീസ ലഭിക്കാൻ ഏറ്റവും എളുപ്പം, ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം, സുരക്ഷിതത്വം, സമാധാന അന്തരീക്ഷം തുടങ്ങിയ സാഹചര്യങ്ങളാണു ആളുകളെ യുഎഇയിലേക്ക് എത്തിക്കുന്നതെന്നും സർവേ പറയുന്നു.

English Summary : UAE ranks most popular tourist destination for Indians

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS