ADVERTISEMENT

ദുബായ്∙ 46 നാൾ നീളുന്ന ഷോപ്പിങ് പൂരത്തിന് നാളെ തുടക്കം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ 28ാം എഡിഷനിൽ ഷോപ്പിങ്ങിനൊപ്പം ദൃശ്യ – ശ്രവ്യ വിരുന്നും സമ്മാനങ്ങൾ നേടാനുള്ള അവസരവും കാത്തിരിക്കുന്നു. നാളെ മുതൽ ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോ തുടങ്ങും.

രാത്രി 7നും 10നും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്ത് തെളിയും. ദ് ബീച്ചിൽ രാജ്യാന്തര ഷോപ്പിങ് ബ്രാൻഡുകളുടെ ഔട്‌ലെറ്റുകളും തുറക്കുന്നുണ്ട്. ബീച്ച് റസ്റ്ററന്റുകളിൽ കടൽ കാഴ്ചകൾ കണ്ട് ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങി. എക്സ്പോ സിറ്റി അൽവാസൽ പ്ലാസയിൽ മഞ്ഞുകൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു.

ഇവിടെ കുട്ടികൾക്ക് സാന്താക്ലോസിനെ കാണാം. എക്സ്പോ സിറ്റി പെറ്റ് ഫ്രണ്ട്‌ലി ആയതിനാൽ വളർത്തു നായ്ക്കളുമായി എത്താം. ജെബിആർ ബീച്ചിൽ കാത്തിരിക്കുന്നത് ദിവസങ്ങൾ നീളുന്ന വെടിക്കെട്ടിനാണ്. നാളെ രാത്രി 9 വരെ ഉദ്ഘാടന വെടിക്കെട്ട്. പിന്നീട് 25 വരെ ദിവസവും രാത്രി 8.30ന് വെടിക്കെട്ട്.

പുതുവർഷ രാവിലും പിന്നീട് ജനുവരി 9 മുതൽ 15വരെയും വെടിക്കെട്ട് ആസ്വദിക്കാം. എല്ലാ വ്യാപാര കേന്ദ്രങ്ങളും ഷോപ്പിങ് ഫെസ്റ്റിവൽ ഓഫറുകൾ നാളെ തുടങ്ങും. വിലക്കുറവും സമ്മാനങ്ങളുമാണ് മേളയുടെ പ്രത്യേകത.

English Summary: Dubai Shoping Festival starts tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com