ADVERTISEMENT

ദോഹ∙ ഒരു ലോകകപ്പ് കൂടി അവസാനിച്ചു. അൽബിദയിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ ഇന്നലെ ലോകകപ്പിലെ അവസാന വിസിൽ മുഴങ്ങിയപ്പോൾ ജേതാക്കളായവരുടെ പട്ടികയിൽ ഇവിടെ 29 ദിനങ്ങൾ ആവേശപൂർവം കൊണ്ടാടിയ 18 ലക്ഷത്തിലധികം ആരാധകരുടെ പേരുകൾ ഉണ്ടായിരുന്നു.

FIFA-Fan-Festival
ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി

കലാ, വിനോദ, സംഗീത പരിപാടികൾ മുതൽ മത്സരങ്ങളുടെ സംപ്രേഷണം വരെയുള്ള ലൈവ് കാഴ്ചകൾ കാണാനെത്തുന്ന പ്രാദേശിക, രാജ്യാന്തര ആരാധകരുടെ സംഗമ കേന്ദ്രം കൂടിയായിരുന്നു ഫെസ്റ്റിവൽ വേദി. 1,800 ചതുരശ്രമീറ്റർ സ്‌ക്രീനിലൂടെ മത്സരങ്ങൾ ലൈവായി കാണാനും ഡിപ്ലോ, മലുമ, കിസ് ഡാനിയേൽ, നോറ ഫത്തേഹി, ട്രിനിഡാഡ് കർഡോണ, കാൽവിൻ ഹാരിസ് തുടങ്ങി വിഖ്യാത സംഗീത പ്രതിഭകളുടെ പ്രകടനങ്ങൾ ആസ്വദിക്കാനും ഫെസ്റ്റിവൽ വേദി വഴിയൊരുക്കി.

wc-closing-ceremony-7
wc-closing-ceremony-7
wc-closing-ceremony-8
wc-closing-ceremony--2
wc-closing-ceremony-11
wc-closing-ceremony-10
wc-closing-ceremony-6
wc-closing-ceremony-4
wc-closing-ceremony-13
wc-closing-ceremony
wc-closing-ceremony-12
wc-closing-ceremony-5
wc-closing-ceremony-7
wc-closing-ceremony-7
wc-closing-ceremony-8
wc-closing-ceremony--2
wc-closing-ceremony-11
wc-closing-ceremony-10
wc-closing-ceremony-6
wc-closing-ceremony-4
wc-closing-ceremony-13
wc-closing-ceremony
wc-closing-ceremony-12
wc-closing-ceremony-5

സ്റ്റേഡിയങ്ങളേക്കാൾ ഒരുപടി മുന്നിൽ കാൽപന്തുകളിയിലെ ഉദ്വേഗജനകമായ നിമിഷങ്ങൾ ഈ വേദിയിൽ അനാവരണം ചെയ്യപ്പെട്ടു. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വിടവ് നികത്തി ജനങ്ങൾക്കിടയിൽ സാംസ്‌കാരിക അടുപ്പം സൃഷ്ടിക്കാനുള്ള വേദി കൂടിയായി ഫിഫ ഫാൻ ഫെസ്റ്റിവൽ. 

ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദി.
ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി

1,45,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള വേദിയുടെ ശേഷി 40,000 ആയിരുന്നു എങ്കിലും പ്രതിദിനം 70,000 ത്തിലധികം സന്ദർശകർ ഇവിടെയെത്തി. 162 മണിക്കൂറുകളിലായി 146 സംഗീതപ്രതിഭകൾ വിസ്മയം സൃഷ്ടിച്ചു. ഭക്ഷണ-പാനീയ ശാലകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. 7 ലക്ഷത്തിലധികം പാനീയങ്ങളാണ് ഇവിടെ വിറ്റഴിച്ചത്.

ബാച്ചിലർമാർക്ക് മാത്രമല്ല കുട്ടികളും കുടുംബങ്ങളുമായെത്തിയവർക്കും ഇവിടം സുരക്ഷിതവും ആസ്വാദ്യകരവും ആക്കിയതിലൂടെ ലക്ഷകണക്കിന് വരുന്ന ആരാധകരുടെ കയ്യടി നേടിയാണ് ഫാൻ ഫെസ്റ്റിവലിന് തിരശീല വീഴുന്നതും.

English Summary : Qatar World Cup 2022 ended after 29 days, fan festival zones now empty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com