ADVERTISEMENT

അബുദാബി∙ കോവിഡിന്റെ പുതിയ വകഭേദം ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനാൽ വിദേശ രാജ്യങ്ങളിലേക്കു പോകുന്നതിനു മുൻപ് ബൂസ്റ്റർ ഡോസ് എടുക്കണമെന്നു യുഎഇയിലെ ഡോക്ടർമാരുടെ മുന്നറിയിപ്പ്. 

ശൈത്യകാല അവധിക്കും വിനോദ യാത്രയ്ക്കുമായി വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്കാണ് മുന്നറിയിപ്പു നൽകിയത്. നിലവിൽ 2, 3 ഡോസ് എടുത്തവർ യാത്രയ്ക്കു മുൻപ് മറ്റൊരു ബൂസ്റ്റർ ഡോസ് കൂടി എടുക്കാനാണു നിർദേശം.  

ഒരു വർഷം മുൻപ് വാക്സീൻ എടുത്തവർക്കു പുതിയ വകഭേദം പിടിപെടാനുള്ള സാധ്യതയുണ്ടെന്നും അതിനാലാണ് ബൂസ്റ്റർ ഡോസ് എടുത്ത് പ്രതിരോധം ശക്തിപ്പെടുത്താൻ നിർദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി.

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ,  ഫ്രാൻസ്, യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ കോവിഡ് ബിഎഫ് 7 വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 

ഇതേ തുടർന്ന് വിമാനത്താവളത്തിലെ പരിശോധന ചില രാജ്യങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. 

വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർ അതതു രാജ്യത്തെ കോവി‍ഡ് നിയന്ത്രണങ്ങൾ പാലിക്കണം. വാക്സിനേഷൻ കാർഡ് കരുതണം.

 രോഗലക്ഷണമുള്ളവർ പരിശോധിച്ച് ഉറപ്പുവരുത്തണം. യാത്രയ്ക്ക് മുൻപ് അതതു രാജ്യത്തെ കോവിഡ് നിയമങ്ങൾ പരിശോധിച്ച് ഉറപ്പാക്കണം.  ജനത്തിരക്കിൽ നിന്ന് അകലം പാലിക്കണം എന്നിവയാണ് മറ്റു നിർദേശങ്ങൾ.

English Summary : UAE doctors urges to take booster shots before going for foreign trips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com