ഖത്തറിൽ തണുപ്പു കാറ്റും അതിശക്തം; ആഴ്ച അവസാനം വരെ മഴ

rain
ദോഹ കോർണിഷിൽ കാറ്റ് കനത്തപ്പോൾ (ചിത്രം- ക്യുഎൻഎ.
SHARE

ദോഹ∙ നേരത്തേ എത്തിയ മഴയ്ക്കൊപ്പം തണുപ്പു കാറ്റും ശക്തം. ഈ ആഴ്ച അവസാനം വരെ മഴ തുടർന്നേക്കും. ജനുവരി രണ്ടാം വാരം മഴ തുടങ്ങുമെന്നായിരുന്നു  പ്രവചനമെങ്കിലും ഇന്നലെ വടക്കൻ മേഖലകളിൽ മഴ പെയ്തു.

വരും ദിവസങ്ങളിൽ കനത്ത കാറ്റിനൊപ്പം ഇടിമിന്നലും ഉണ്ടായേക്കാം. ഈ ആഴ്ച പരമാവധി കൂടിയ താപനില 20നും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും. രാജ്യത്തിന്റെ തെക്കും ഉൾപ്രദേശങ്ങളിലും താപനില ഗണ്യമായി കുറയും. ഇന്നലെ പുലർച്ചെ അൽ കരാനയിൽ 14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.

ദോഹയിൽ 18 ഡിഗ്രി സെൽഷ്യസും. കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ആയിരുന്നു-15.1 മില്ലിമീറ്റർ. 

മഴദുരിതങ്ങളിൽ സഹായത്തിന് 184 

ദോഹ∙ മഴക്കാലത്തെ നേരിടാൻ നഗരസഭ മന്ത്രാലയം പൂർണ സജ്ജം. മഴദുരിതങ്ങളിൽ 184 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ അധികൃതരുടെ സഹായം തേടാം.  ഹൈവേകൾ, സ്ട്രീറ്റുകൾ, പാർപ്പിട മേഖലകൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടാൽ  184 എന്ന നമ്പറിൽ അറിയിക്കാം. ഇതിനു പുറമേ റോഡ് പദ്ധതികൾ, ഗതാഗതനീക്കം എന്നിവ സംബന്ധിച്ച സഹായത്തിന് പൊതുമരാമത്ത് അതോറിറ്റിയെ 188 എന്ന നമ്പറിലും വിളിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA