മഴയിൽ കുതിർന്ന് ഖത്തർ

qatar-rain
വെള്ളിയാഴ്ച പെയ്ത മഴ. ചിത്രം: ദ് പെനിന്‍സുല.
SHARE

ദോഹ∙ നിർത്താതെ പെയ്ത മഴയിൽ വെള്ളിയാഴ്ച ഏറ്റവും കൂടുതൽ നനഞ്ഞത് റാസ് ലഫാൻ-ലഭിച്ചത് 37.1 മില്ലി മീറ്റർ മഴ. വ്യാഴാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ രാജ്യം മുഴുവൻ നല്ല മഴ ലഭിച്ചു. ഇന്നലെ ഉച്ചയോടെ മഴ അൽപം ശമിച്ചു. വെള്ളിയാഴ്ച വടക്കൻ മേഖലയിലെ റാസ് ലഫാനിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്.

wakrah
അല്‍ വക്ര സൂഖിലെ പേള്‍ റൗണ്ട് എബൗട്ടിലെ മഴക്കാഴ്ച. ചിത്രം: ക്യുഎന്‍എ

അൽ ഷിഹെയ്മിയ,  അൽ ജുമെയ്‌ലിയ എന്നിവിടങ്ങളിൽ യഥാക്രമം 36.8, 36.9 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ദോഹ നഗരത്തിൽ 24.5 മില്ലിമീറ്ററും ഹമദ് വിമാനത്താവളത്തിൽ 29.1, അൽ വക്രയിൽ 22.7, മിസൈദിൽ 15.3, സീലൈനിൽ 21.3, അൽഖോറിൽ 34.3, അൽ റുവൈസിൽ 20.5, അൽ ഷഹാനിയയിൽ 27.9, ദുഖാനിൽ 34.5, ഖത്തർ സർവകലാശാലയിൽ 27.2, മിസൈമീറിൽ 24.6, അബു സമ്രയിൽ 18.8 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.

അതേസമയം നിർത്താതെ തുടരുന്ന മഴയിൽ ഡ്രെയ്‌നേജ് പ്രശ്‌നങ്ങളോ ഗതാഗത തടസങ്ങളോ ഇല്ലെന്നത് നഗരസഭ മന്ത്രാലയത്തിന്റെയും പൊതുമരാമത്ത് അതോറിറ്റിയുടെയും കാര്യക്ഷമതയേയും  അടിസ്ഥാന സൗകര്യ വികസനങ്ങളുടെ മികവിനെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഡ്രെയ്‌നേജ്, സ്വീവേജ്, മഴവെള്ള വിതരണ ശൃംഖല എന്നിവയുടെ സമഗ്ര വികസനം ലോകകപ്പിനായി പൂർത്തിയാക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA