ADVERTISEMENT

അബുദാബി∙ വാഹനമോടിക്കുന്നവർ മുന്നറിയിപ്പില്ലാതെ പെട്ടെന്നു ലെയ്ൻ മാറുന്നത് വൻ അപകടങ്ങൾക്കു കാരണമാകുന്നതായി അബുദാബി പൊലീസ്. ഒരാളുടെ അശ്രദ്ധ ഒട്ടേറെ പേരുടെ ജീവൻ അപകടത്തിലാക്കുകയും സ്വകാര്യ, പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്നു.

നാലു ലെയ്നുകളും ഒറ്റയടിക്കു മറികടക്കാൻ ശ്രമിച്ച വാഹനം മൂലം ഉണ്ടാകുന്ന അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണു പൊലീസ് ബോധവൽക്കരിക്കുന്നത്.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ എന്ന ക്യാംപെയ്നിലാണ് ഈ ദൃശ്യം പുറത്തുവിട്ടത്.

ഇതു കാണുന്നവർ ഒരിക്കലും ഇത്തരം അപകടത്തിനു കാരണക്കാരാകില്ലെന്നു സ്വയം പ്രതിജ്ഞ എടുക്കുന്നത് അപകടം കുറയ്ക്കാൻ സഹായിക്കുമെന്നും പൊലീസ് സൂചിപ്പിച്ചു. നിയമലംഘകർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിച്ചില്ലെങ്കിൽ 400 ദിർഹം പിഴയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com