ADVERTISEMENT

ദുബായ്∙ കൽദായ സഭയുടെ മാർ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയർക്കീസ് യുഎഇ സന്ദർശിക്കും. നാളെ മുതൽ 17വരെയാണ് സന്ദർശനം. 15ന് കുർബാനയ്ക്കും മാർത്ത മറിയം പള്ളിയുടെ വാർഷിക  ആഘോഷത്തിനും പാത്രിയർക്കീസ് നേതൃത്വം നൽകും.

 

15നു ഷാർജ മാർത്തോമ്മാ പള്ളിയിലാണ് കുർബാന. വാർഷിക ആഘോഷ പരിപാടികൾ ഷാർജ റയാൻ ഹോട്ടലിൽ നടക്കും.

 

ഇന്ത്യയുടെയും ദക്ഷിണ ഗൾഫ് മേഖലകളുടെയും മെത്രാപ്പൊലീത്തയായി സ്ഥാനാഭിഷക്തനായ മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പൊലീത്ത, സിറിയയിലെ മാർ അപ്രേം അഥനീയേൽ മെത്രാപ്പൊലീത്ത, അമേരിക്കയിലെ മാർ പൗലോ ബഞ്ചമിൻ, ന്യൂസിലാൻഡ് ബിഷപ് മാർ ബെന്യാമിൻ ഏലിയ എന്നിവരും പാത്രിയർക്കീസിനൊപ്പം എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com