4.44 കോടി മോഷ്ടിച്ച് ഇന്ത്യൻ ഡ്രൈവർ മുങ്ങി; 6 മണിക്കൂറിൽ വീണ്ടെടുത്ത് ദുബായ് പൊലീസ്

dirham
representative image
SHARE

ദുബായ്∙ മോഷ്ടിച്ച 20 ലക്ഷം ദിർഹം (4.44 കോടി രൂപ) 6 മണിക്കൂറിനകം വീണ്ടെടുത്ത് ദുബായ് പൊലീസ്. ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരുന്ന മൊറോക്കൻ വനിതയുടെ ഇന്ത്യക്കാരനായ ഡ്രൈവറാണ് വിശ്വാസവഞ്ചന നടത്തി നാടുവിട്ടത്. 

24 വർഷത്തെ തൊഴിൽ പരിചയമുള്ള ഡ്രൈവർ വളരെ വിശ്വസ്തനായിരുന്നുവെന്നു യുവതി പറയുന്നു. ബിസിനസ് ആവശ്യത്തിനും തൊഴിലാളികൾക്ക് ശമ്പളം നൽകാനുമായി 40 ലക്ഷം ദിർഹം പിൻവലിച്ചിരുന്നു. വാഹനത്തിലാണ് പണം സൂക്ഷിച്ചിരുന്നത്. ഡ്രൈവർ വഴിയാണ് പലപ്പോഴും പണമിടപാട് നടത്തിയിരുന്നതെന്നും യുവതി പറഞ്ഞു.

മറ്റൊരു ആവശ്യത്തിനായി ഡ്രൈവറെ വീട്ടിലേക്കയച്ചപ്പോൾ പണം കാറിൽനിന്ന് എടുക്കാൻ മറന്നിരുന്നു.  ഈ തക്കത്തിൽ 20 ലക്ഷം ദിർഹം കൈക്കലാക്കിയ ‍ഡ്രൈവർ രാജ്യംവിടുകയായിരുന്നു. ഇതിൽനിന്ന് ഒരു ലക്ഷം എടുത്ത് ശേഷിച്ച തുക നാട്ടിലേക്ക് അയയ്ക്കാനായി സുഹൃത്തിനെ ഏൽപിച്ചാണ് വിമാനം കയറിയത്. 

അതിനിടെ ഒരാഴ്ച മാത്രം പഴക്കമുള്ള ആഢംബര കാർ ഇടിച്ച് അപകടവും ഉണ്ടാക്കിയതായി യുവതി പറയുന്നു. ഡ്രൈവർ മുങ്ങിയ വിവരം പിറ്റേന്നു രാവിലെ പതിനൊന്നരയോടെ അറിഞ്ഞ ഉടൻ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ പണം സുഹൃത്തിൽനിന്ന് കണ്ടെടുത്തു. നഷ്ടമായെന്നു കരുതിയ പണം വീണ്ടെടുത്തു നൽകിയ പൊലീസിനെ യുവതി അഭിനന്ദിച്ചു.

English Summary : Dubai Police recover Dh2 million stolen by family driver within 6 hours

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA