ADVERTISEMENT

ദോഹ ∙ ഫിഫ ലോകകപ്പിന് ശേഷം കണ്‍മുന്‍പില്‍ വീണ്ടും ലോകചാംപ്യന്‍ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നെയ്മറും ഉള്‍പ്പെടെയുള്ള ഇഷ്ടതാരങ്ങളെത്തി. ഗാലറി നിറഞ്ഞ് ആഹ്ലാദാരവങ്ങളുമായി 30,000 ത്തോളം ഫുട്‌ബോള്‍ ആരാധകരും. ഇന്നലെ വൈകിട്ട് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന പിഎസ്ജി ക്ലബ് താരങ്ങളുടെ പരിശീലനം കാണാന്‍  30,000 ത്തോളം ആരാധകരാണ് എത്തിയത്. ഇഷ്ടതാരങ്ങള്‍ മുന്‍പിലെത്തിയതോടെ  ഖലീഫ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ വീണ്ടും ആരവങ്ങള്‍ ഉയര്‍ന്നു.

മെസിയും സംഘവും പരിശീലനത്തിനിടെ.ചിത്രം: ക്യുഎന്‍എ.
മെസിയും സംഘവും പരിശീലനത്തിനിടെ.ചിത്രം: ക്യുഎന്‍എ.

 

മെസിയും സംഘവും മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിക്കിടെ. ചിത്രം : പിഎസ്ജി ട്വിറ്റര്‍.
മെസിയും സംഘവും മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിക്കിടെ. ചിത്രം : പിഎസ്ജി ട്വിറ്റര്‍.

ലോകകപ്പ് ചാംപ്യന്‍ ലയണല്‍ മെസി, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ. ബ്രസീലിന്റെ നെയ്മര്‍, ക്യാപ്റ്റന്‍ മര്‍ഖിന്‍ ഹോസ്, മൊറോക്കന്‍ താരം അഷ്‌റഫ് ഹക്കിമി എന്നിവരുള്‍പ്പെടുന്ന പിഎസ്ജി താരങ്ങളെ കണ്ടതോടെ ഒരു മണിക്കൂര്‍ നീണ്ട പരിശീലനത്തിലുടനീളം ഗാലറിയില്‍ ലോകകപ്പിന്റെ അതേ ആവേശമായിരുന്നു. കയ്യടിയും പാട്ടും ബാന്‍ഡ് മേളങ്ങളുമായാണ് ആരാധകര്‍  ആര്‍ത്തുവിളിച്ചത്.

മെസിയും സംഘവും മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിക്കിടെ. ചിത്രം : പിഎസ്ജി ട്വിറ്റര്‍.
മെസിയും സംഘവും മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിക്കിടെ. ചിത്രം : പിഎസ്ജി ട്വിറ്റര്‍.

 

മെസിയും സംഘവും പരിശീലനത്തിനിടെ.ചിത്രം: ക്യുഎന്‍എ.
മെസിയും സംഘവും പരിശീലനത്തിനിടെ.ചിത്രം: ക്യുഎന്‍എ.

പൊതുജനങ്ങള്‍ക്ക് പുറമെ പിഎസ്ജിയുടെ ഖത്തറിലെ അക്കാദമി അധികൃതരും കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ അയ്യായിരത്തിലധികം ക്ഷണിക്കപ്പെട്ടവരും താരങ്ങളുടെ പരിശീലനം  കാണാനെത്തിയിരുന്നു.

 

പിഎസ്ജിയുടെ ശൈത്യകാല ടൂറിന്റെ ഭാഗമായാണ് ഇതിഹാസ താരം  ലയണല്‍ മെസിയും എംബാപ്പെയും നെയ്മറും അടങ്ങുന്ന സൂപ്പര്‍ താരങ്ങള്‍ ഇന്നലെ ദോഹയില്‍ എത്തിയത്. ഇന്നലെ പുലര്‍ച്ചയോടെ ദോഹയില്‍ എത്തിയ പിഎസ്ജി താരങ്ങള്‍ ക്ലബിന്റെ പങ്കാളികളായ ഖത്തര്‍ എയര്‍വേയ്‌സ്, ഉറീഡു, ഖത്തര്‍ നാഷനല്‍ ബാങ്ക് എന്നിവയുടെ ആസ്ഥാനങ്ങളിലും ഫെയര്‍മൗണ്ട് ഹോട്ടലിലും നടന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് പരിശീലനത്തിനെത്തിയത്. ഒപ്പം നിന്ന് ചിത്രമെടുത്തും ഫുട്‌ബോളിലും ടീഷര്‍ട്ടുകളിലും ഒപ്പിട്ടും മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആരാധകരെയും നിരാശരാക്കിയില്ല.

 

ഇന്ന് പ്രാദേശിക സമയം വൈകിട്ട് 6.00ന് സൗദി അറേബ്യയിലെ റിയാദില്‍ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ റിയാദ് സീസണ്‍ കപ്പിനായി ലയണല്‍ മെസിയും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള സൗഹൃദ മത്സരം കാണാന്‍ ആകാംക്ഷയോടെയാണ് ഗള്‍ഫ് ആരാധകര്‍ കാത്തിരിക്കുന്നത്. ഖത്തറിന്റെ കായിക ചാനല്‍ ആയ ബിഇന്നില്‍ മത്സരത്തിന്റെ തല്‍സമയ സംപ്രേഷണമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com