ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്തിൽ സംശയാസ്പദമായ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ 10 ദിവസത്തിനകം റിപ്പോർട്ട് ചെയ്യണമെന്ന് ധനവിനിമയ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് കർശന നിർദേശം നൽകി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Read also: ആഡംബര കാറിലെത്തുന്ന യാചക ഒടുവിൽ പൊലീസ് പിടിയിൽ

പണമിടപടുകളിൽ അതീവ സൂക്ഷ്മത പാലിക്കണമെന്നും പറഞ്ഞു. കരിമ്പട്ടികയിൽപെട്ട രാജ്യങ്ങളിലേക്കു ഇടപാടു നടത്തിയവരുടെ വിവരം, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിനു ധനസഹായം നൽകൽ എന്നിങ്ങനെ 3 വർഷത്തിനിടെ നടന്ന സംശയാസ്പദ ഇടപാടുകളെക്കുറിച്ച് വിവരം നൽകാനും നിർദേശിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെങ്കിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിനെ അറിയിക്കണം. ഉപഭോക്താക്കളുമായി നേരിട്ടു ബന്ധമില്ലാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം അയയ്ക്കുന്നതിനെതിരെ കുവൈത്ത് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഇത്തരം പണമിടപാടുകളിന്മേലുള്ള പ്രത്യാഘാതം വ്യക്തി ഏറ്റെടുക്കേണ്ടിവരുമെന്നും സെൻട്രൽ ബാങ്ക് ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com