ADVERTISEMENT

ദുബായ്∙ 10.95 കോടി ദിർഹം വിലമതിക്കുന്ന 1.45 കോടി വ്യാജ ഉൽപന്നങ്ങൾ കഴിഞ്ഞ വർഷം ദുബായ് കസ്റ്റംസ്  പിടികൂടി. പിടിച്ചെടുത്ത 1.73 ലക്ഷം വ്യാജ ഉൽപന്നങ്ങൾ പുനരുപയോഗത്തിനായി മാറ്റി.

Read also : ഹറമൈൻ എക്സ്പ്രസ് അനായാസം കുതിക്കും; വനിതാ കരങ്ങളിലൂടെ

വിദേശ വ്യാപാരം വർധിപ്പിക്കുന്നതിനും വ്യാപാരികൾക്കും നിക്ഷേപകർക്കും ബിസിനസ് സുഗമമാക്കുന്നതിനും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ, പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ സിഇഒ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു.

ആഗോള മത്സരക്ഷമത സൂചികകളിൽ ദുബായുടെ സ്ഥാനം ഉയർത്തുകയും വ്യാപാരം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ചെലവ് കുറച്ച് വരുമാനം വർധിപ്പിക്കാൻ എല്ലാ മേഖലകളിലും ഡിജിറ്റൽവൽക്കരണം നടത്തിവരുന്നതായും സൂചിപ്പിച്ചു.

English Summary : Dubai customs seized counterfeit goods worth Dh10.95 crores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com