നോവൽ പ്രകാശനം ചെയ്തു
Mail This Article
×
ഷാർജ ∙ രാമാനുജൻ രചിച്ച നോവൽ ‘ഞാൻ തിരിച്ചു വരും’ പ്രകാശനം ചെയ്തു. എഴുത്തുകാരൻ സിറാജ് നായർ അധ്യക്ഷനായ ചടങ്ങിൽ എഴുത്തുകാരൻ വെള്ളിയോടൻ ചിത്രകാരൻ നിസാർ ഇബ്രാഹിമിന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. രാമാനുജന് വ്യവസായി ജെനി ജോസഫ് ഉപഹാരം നൽകി.
എഴുത്തുകാരൻ അജിത് വള്ളോലി, എഴുത്തുകാരിയും ഗായികയുമായ അനുജ സനൂബ് പുസ്തക പരിചയം നടത്തി. പ്രവീൺ പാലക്കീൽ, ദൃശ്യ ഷൈൻ, മഹാലക്ഷ്മി, ഹരിഹരൻ പങ്ങാരപ്പിള്ളി, കവിത രവീന്ദ്രനാഥ്, സുനന്ദ പണിക്കർ എന്നിവർ പ്രസംഗിച്ചു. ലേഖ ജസ്റ്റിൻ അവതാരകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.