ADVERTISEMENT

ഷാർജ ∙ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവ് കടലിൽ മുങ്ങി മരിച്ചു. 24 വയസ്സുള്ള പാക്കിസ്ഥാനി യുവാവാണ് മരിച്ചത്. ഷാർജ മംസാർ ബീച്ചിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കടലിലിറങ്ങിയ യുവതി പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. ഉടൻ ഭർത്താവ് കടലിലേയ്ക്ക് ചാടി യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങി മരിച്ചു.

Also Read: യുഎഇയിൽ ഇനി അനിശ്ചിതകാല കരാർ ഇല്ല; തൊഴിൽ കരാറുകൾക്ക് കാലപരിധി

സംഭവം കണ്ട ഒരാൾ സെൻട്രൽ ഓപറേഷൻസ് റൂമിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് റെസ്ക്യൂ ടീമുകളും പൊലീസ് പട്രോളിങ്ങും റെക്കോർഡ് സമയത്ത് സംഭവം കൈകാര്യം ചെയ്തു. ഷാർജ പൊലീസ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയിലെ മാരിടൈം റെസ്‌ക്യൂ ടീം എന്നിവർ ബീച്ചിലുണ്ടായിരുന്ന പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. എന്നാൽ യുവാവിനെ രക്ഷിക്കാനായില്ല. വിദഗ്ധസംഘം നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്. 

കടൽത്തീരം സന്ദർശിക്കുന്നവരോട്

∙ നിയുക്ത പ്രദേശങ്ങളിൽ മാത്രം നീന്തൽ പരിശീലിക്കുക, കടൽ പ്രക്ഷുബ്ധമായ സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കുക തുടങ്ങിയ എല്ലാ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും പാലിക്കണം

∙ നിരോധിത സമയങ്ങളിൽ രാത്രി നീന്തൽ ഒഴിവാക്കണം.

∙ ഇൻസ്പെക്ടർമാരുടെയും രക്ഷാപ്രവർത്തകരുടെയും നിർദേശങ്ങൾ പാലിക്കണം.  

∙ കാലാവസ്ഥാ വ്യതിയാനങ്ങമുള്ള സമയങ്ങളിൽ കടലിലിറങ്ങാൻ പാടുള്ളതല്ല.

English Summary : Pakistan native drowns while trying to rescue wife in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com